Friday, May 10, 2024
spot_img

പുള്ളിപ്പുലിയുടെ തോൽ കടത്താൻ ശ്രമം; ഒരാൾ അറസ്റ്റിൽ; പിന്നിൽ വമ്പൻ റാക്കറ്റെന്ന് സൂചന

ഖോർധ: പുള്ളിപ്പുലിയുടെ തോലുമായി ഒരാൾ പിടിയിൽ (Leopard Skin Seized). ഒഡീഷയിലാണ് സംഭവം. ഖോർധ ജില്ലയിലെ ബാനപൂർ ഗംഭരിമുണ്ട ഗ്രാമത്തിന് സമീപത്ത് നിന്നാണ് പുള്ളിപ്പുലിയുടെ തോൽ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് പദ്മപൂർ സ്വദേശി രത്‌നാകർ സാഹുവിനെ പോലീസ് അറസ്റ്റ് ചെയ്തു .

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഗംഭാരിമുണ്ട ഗ്രാമത്തിന് സമീപമുള്ള സ്ഥലത്ത് എസ്ടിഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് രത്നാകർ സാഹുവിനെ പിടികൂടിയത്. പുള്ളിപ്പുലിയുടെ തോലും മറ്റ് വസ്തുക്കളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. പിടിച്ചെടുത്ത പുള്ളിപ്പുലിയുടെ തൊലി രാസപരിശോധനയ്‌ക്കായി ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലേയ്‌ക്ക് അയയ്ക്കും.

അതേസമയം തോൽ എവിടെ നിന്നാണ് വാങ്ങിയതെന്നും ഇതിൽ ഏതെങ്കിലും റാക്കറ്റിനു പങ്കുണ്ടോയെന്നും കണ്ടെത്താൻ എസ്ടിഎഫിന്റെ വിശദമായ അന്വേഷണം നടക്കുകയാണ്. വന്യജീവി വേട്ടക്കാർക്കെതിരെ എസ്ടിഎഫ് പ്രത്യേക അന്വേഷണം ആരംഭിച്ചതിന് ശേഷം 22 പുള്ളിപ്പുലിത്തോലുകൾ, 12 ആനകൊമ്പുകൾ, 7 മാനുകളുടെ തോലുകൾ, എട്ട് ജീവനുള്ള ഈനാംപേച്ചികൾ എന്നിവയെ കണ്ടെത്തുകയും 52 പേരെ പിടികൂടുകയും ചെയ്തിരുന്നു.

Related Articles

Latest Articles