arnold-schwarzenegger-and-maria-shriver-officially-divorced-after-10-years-seperation
ഹോളിവൂഡ് സൂപ്പർ താരം അർണോള്‍ഡ് ഷ്വാര്‍സനെഗറും മരിയ ഷിവറും വിവാഹമോചിതരായി. ഇരുവരും കഴിഞ്ഞ 2011 മുതൽ വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. തുടർന്ന് വിവാഹമോചനത്തിന് ഫയൽ ചെയ്ത് പത്ത് വർഷങ്ങൾക്ക് ശേഷമാണ് കോടതി നടപടി. ഇതോടെ 35 വർഷത്തെ വിവാഹബന്ധമാണ് അവസാനിച്ചത്.
അര്‍ണോള്‍ഡും മരിയയും വിവാഹിതരായത് 1986 ലായിരുന്നു. ഇവരുടെ വീട്ടു ജോലിക്കാരിയിൽ തനിക്ക് കുട്ടിയുണ്ടായി എന്ന് അർണോൾഡ് തുറന്നു സമ്മതിച്ചതിന് പിന്നാലെയാണ് മരിയ ഡിവോഴ്സിന് ഫയൽ ചെയ്തത്.
എന്നാൽ കോടതിയിലോ പൊതുവേദിയിലോ പരസ്പരം ആരോപണങ്ങൾ നടത്താതെയാണ് ഇവരുടെ വേർപിരിയൽ. നാലു മക്കളും ഇപ്പോൾ മുതിർന്നതിനാൽ കുട്ടികളുടെ സംരക്ഷണ ചുമതല സംബന്ധിച്ച് കരാർ ഇല്ല. ഫിനാൻഷ്യൽ സെറ്റിൽമെന്റ് സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.
ബോഡി ബിൽഡിങ്ങിൽ പ്രശസ്തി നേടിയതിനു പിന്നാലെയാണ് അർണോൾഡ് സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. ടെർമിനേറ്റർ വലിയ വിജയമായിരുന്നു. അതിനു പിന്നാലെയാണ് കാലിഫോർണിയ ഗവർണറായി അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്. സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് ജീവനക്കാരിയെ ഗർഭിണിയാക്കിയെന്ന് അർണോൾഡ് തുറന്നു സമ്മതിച്ചത്. കാതറിന്, ക്രിസ്റ്റീന, പാട്രിക്, ക്രിസ്റ്റഫര്‍ എന്നിവരാണ് മക്കൾ. മാധ്യമപ്രവർത്തകയാണ് മരിയ ഷിവര്‍.
രാജസ്ഥാനിലെ ജെയ്പൂരിൽ പ്രമുഖ ബേക്കറിയും കഫേയും നടത്തിവന്നിരുന്ന മയങ്ക് ഗോപാലിയ എന്ന യുവാവ് ക്രൂരമായ ആക്രമണത്തിനൊടുവിൽ മരണത്തിന് കീഴടങ്ങിയത് നഗരത്തിൽ…
എണ്ണ ഇറക്കുമതിക്കായി വലിയ തോതിൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന ഭാരതം നിർണ്ണായകമായ ഊർജ്ജ സ്വയംപര്യാപ്തതയിലേക്കും വൻകിട എണ്ണ വിപ്ലവത്തിലേക്കും ചുവടുവെക്കുന്നതായി…
സമുദ്രതീര സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ പക്കലുള്ള 'ബരാക്' പ്രതിരോധ മിസൈൽ സംവിധാനം നവീകരിക്കുന്നതിനായി ഇസ്രായേൽ എയ്റോസ്പേസ്…
ഇറാനുമായുള്ള സംഘർഷത്തിനിടയിൽ കൃത്യതയാർന്ന ആയുധങ്ങളുടെ ലഭ്യതക്കുറവ് രൂക്ഷമായതിനെത്തുടർന്ന്, അമേരിക്കൻ നാവികസേന കാലാവധി കഴിഞ്ഞ ടോമഹോക് (Tomahawk) ക്രൂയിസ് മിസൈലുകൾ പുനരുപയോഗിച്ചെന്ന…
ആർ.എസ്.എസ്. പ്രവർത്തകനായിരുന്ന മണ്ണന്തല രഞ്ജിത്തിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 18 വർഷങ്ങൾക്കിപ്പുറം തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ചരിത്രപരമായ ശിക്ഷാവിധി…
ദേശീയ അധ്യാപക പരിഷത്തും മയിൽപ്പീലി മാഗസിനും സംയുക്തമായി നടത്തിവരുന്ന മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷയുടെ സഹകരണത്തിൽ നിന്നും സർക്കാർ പിന്മാറിയത് ആയിരക്കണക്കിന്…