Sunday, September 20, 2026

ബിജെപി എംഎൽഎയുടെ ഔദ്യോഗിക വാഹനത്തിന് നേരെ തീയിട്ട് ആക്രമണം; അജ്ഞാത സംഘത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച് പോലീസ്

ചണ്ഡീഗഡ്: ഹരിയാനയിൽ ബിജെപി എംഎൽഎയുടെ ഔദ്യോഗിക വാഹനത്തിന് അജ്ഞാത സംഘം തീയിട്ട് ആക്രമിക്കാൻ ശ്രമം.

പാനിപട്ടിൽ നിന്നുള്ള എംഎൽഎ പ്രമോദ് കുമാർ വിജിന്റെ വാഹനത്തിന് നേരെയാണ് അജ്ഞാത സംഘത്തിന്റെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ച അർദ്ധരാത്രിയോടെയായിരുന്നു ആക്രമണം എംഎൽഎ ഹോസ്റ്റലിലാണ് വാഹനം നിർത്തിയിട്ടിരുന്നത്. രാത്രിയുടെ മറപറ്റിയെത്തിയ അക്രമി സംഘം വാഹനം പെട്രാൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. വാഹനത്തിന്റെ വിൻഡ് ഗ്ലാസ് തകർത്തതിന് പിന്നാലെയാണ് അക്രമികൾ വാഹനത്തിന് തീയിട്ടത്. ഈ ദൃശ്യങ്ങൾ ഹോസ്റ്റലിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. തുടർന്ന് തീയും പുകയും കണ്ട ഹോസ്റ്റലിലെ ജീവനക്കാരാണ് ഫയർഫോഴ്‌സിനെ വിവരം അറിയിച്ചത്.

അതേസമയം മൂന്ന് പേരാണ് അക്രമി സംഘത്തിൽ ഉൾപ്പെട്ടിരിക്കുന്നത് എന്നാണ് സിസിടിവിയിൽ നിന്നും ലഭിക്കുന്ന വിവരം.

ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടാനാണ് പോലീസിന്റെ ശ്രമം. സംഭവത്തിൽ മൂന്ന് കേസുകളാണ് ഇതുവരെ പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Related Articles

Latest Articles