Tuesday, December 23, 2025

‘മുടിഞ്ചാ തൊട്രാ പാക്കലാം’
ആക്രമിക്കാൻ പാഞ്ഞടുത്ത് പുളളിപ്പുലി;പ്രതിരോധക്കോട്ട കെട്ടി മുള്ളൻപന്നികൾ

വന്യജീവികളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പലപ്പോഴും നവമാദ്ധ്യമ ലോകത്ത് അതിവേഗം വൈറലാകുന്നവയാണ് . അവയുടെ നീക്കങ്ങളും പെരുമാറ്റങ്ങളും പലപ്പോഴും മനുഷ്യന് പോലും മാതൃകയാക്കാവുന്ന പാഠങ്ങൾ ഉൾക്കൊള്ളുന്നവയായിരിക്കും. ഇത്തരമൊരു ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മുള്ളന്‍പന്നി കുഞ്ഞുങ്ങളെ ആക്രമിക്കാനായി ചീറിയെത്തിയ പുള്ളിപ്പുലിയാണ് ദൃശ്യങ്ങളിലുള്ളത്.

കടിച്ചുകീറാനെത്തുന്ന പുള്ളിപ്പുലിയില്‍ നിന്നും കുഞ്ഞിനെ സംരക്ഷിക്കുകയാണ് രണ്ടു മുള്ളന്‍പന്നികള്‍. റോഡ് മുറിച്ചു കടക്കുകയായിരുന്നു മുള്ളന്‍പന്നിക്കൂട്ടം. പൊടുന്നനെയാണ് അപ്രതീക്ഷിതമായി കൂട്ടത്തിന് മുന്നിലേക്ക് ഒരു പുള്ളിപ്പുലി ചാടി വീണത്. എന്നാല്‍ കൂട്ടത്തിലുണ്ടായിരുന്ന രണ്ടു മുള്ളന്‍പന്നികള്‍ ഇത്തിരിക്കുഞ്ഞനായി സധൈര്യം പ്രതിരോധം തീര്‍ക്കുകയായിരുന്നു. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പുള്ളിപ്പുലിക്ക് മുള്ളന്‍പന്നി കുഞ്ഞിനു സമീപമെത്താനായില്ല.

Related Articles

Latest Articles