Kerala

കത്ത് വിവാദം;സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

തിരുവനന്തപുരം:നഗരസഭയിലെ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ജുഡീഷ്യൽ അന്വേഷണമോ,സിബിഐ അന്വേഷണമോ വേണം എന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം കോർപ്പറേഷനിലെ മുൻ കൗൺസിലർ ജിഎസ് ശ്രീകുമാർ ഹർജി സമർപ്പിച്ചത്. ഹൈക്കോടതി നാളെ ഹർജി പരിഗണിക്കും.

ഒഴിവുകൾ നികത്താൻ ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത് സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വലിയ അഴിമതിയാണ് ഈ കത്തിലൂടെ പുറത്തുവരുന്നത്. നിരവധി തൊഴിൽരഹിതരുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും ഹർജിയിൽ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ആയിരത്തിലധികം അനധികൃത നിയമനങ്ങൾ കോർപ്പറേഷൻ നടത്തി എന്ന കുറ്റപ്പെടുത്തലും ഈ ഹർജിയിലുണ്ട്.

anaswara baburaj

Recent Posts

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഭംഗിയായി നടത്താൻ സാധിച്ചത് ഉദ്യോഗസ്ഥർ നന്നായി പരിശ്രമിച്ചതിനാല്ലെന്ന് ജില്ലാ കളക്ടർ ! മികച്ച പ്രവർത്തനം കാഴ്ച‌ വെച്ച ഉദ്യോഗസ്ഥരെ അനുമോദിച്ചു

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ മികച്ച പ്രവർത്തനം കാഴ്ച‌ വെച്ച വിവിധ നോഡൽ ഓഫീസർമാരെയും അസിസ്റ്റന്റ് നോഡൽ…

23 mins ago

രാഹുൽ ഗാന്ധി റായ്ബറേലിയിൽ പത്രിക സമർപ്പിച്ചു ! അനുഗമിച്ച് പ്രമുഖ കോൺഗ്രസ് നേതാക്കൾ

ദില്ലി : ഉത്തര്‍പ്രദേശിലെ റായ്ബറേലി മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഓഫീസിലെത്തിയാണ് രാഹുൽഗാന്ധി നാമനിര്‍ദേശപത്രിക…

28 mins ago

കിമ്മിനെയും കിങ്കരന്മാരെയും സാന്തോഷിപ്പിക്കാൻ കന്യകമാരുടെ പ്ലഷർ സ്‌ക്വാഡ് !ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യുവതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം

ഉത്തരകൊറിയന്‍ ഏകാധിപതിയായ കിം ജോങ് ഉന്നിനെക്കുറിച്ച് യുവതി നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടി ലോകം. ഉത്തര കൊറിയയില്‍ നിന്ന് രക്ഷപ്പെട്ട യിയോന്‍മി…

2 hours ago