പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫറിന്റെ രണ്ടാംഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു. ബോക്‌സ്ഓഫീസില്‍ റെക്കാഡുകള്‍ സൃഷ്ടിച്ച ലൂസിഫറിന്റെ രണ്ടാംഭാഗത്തിന് എമ്പുരാന്‍ എന്നാണ് പേരിട്ടിരിക്കുന്നത്.
കൊച്ചിയില്‍ മോഹന്‍ലാലിന്റെ വസതിയില്‍ വച്ചാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം നടന്നത്. മോഹന്‍ലാലിനെ കൂടാതെ സംവിധായകന്‍ പൃഥ്വിരാജ്, തിരക്കഥാകൃത്ത് മുരളി ഗോപി, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ക്കഥ മാത്രമാകില്ല രണ്ടാം ഭാഗത്തില്‍ കാണുകയെന്നു സംവിധായകന്‍ പൃഥ്വിരാജ് അറിയിച്ചു. ആദ്യ ഭാഗത്തില്‍ ഒരു മഞ്ഞ് കട്ടയുടെ മുകള്‍ഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അതിലേറെ കാണാന്‍ കിടക്കുന്നുണ്ടെന്നും തിരക്കഥാകൃത്ത് മുരളി ഗോപി വ്യക്തമാക്കി.
മുരളി ഗോപിയുടെ തിരക്കഥയില്‍ ആശീര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ലൂസിഫറിന് രണ്ടാം ഭാഗമുണ്ടായേക്കുമെന്ന് ചിത്രം റിലീസ് ചെയ്ത അന്നു മുതല്‍ പ്രചരിക്കുന്നുണ്ട്.
മുരളി ഗോപിയും പൃഥിരാജും രണ്ടാംഭാഗത്തെക്കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുകളില്‍ ചില സൂചനകളും നല്‍കിയിരുന്നു.. ഇതോടെയാണ് രണ്ടാംഭാഗം ഉണ്ടാകുമെന്ന തര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്.
ആരാധകരുടെ ആകാംക്ഷ വര്‍ദ്ധിപ്പിച്ച് ലൂസിഫര്‍ ടീം വീണ്ടും മറ്റൊരു പോസ്റ്റുമായി രംഗത്തെത്തിയത്. ലൂസിഫറിലെ എല്‍ ഹാഷ്ടാഗിനൊപ്പം ഫിനാലെയുടെ വരവുണ്ടെന്നും അതിന്റെ പ്രഖ്യാപനം ചൊവ്വാഴ്ചയുണ്ടാകുമെന്നും ഇവര്‍ അറിയിച്ചിരുന്നു
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…