ദില്ലി: കുട്ടികളിൽ രാജ്യ സ്‌നേഹം വളർത്താനും ഉത്തരവാദിത്വബോധമുള്ളവരായി വളരാനും സ്‌കൂൾ പാഠ്യപദ്ധതിയിൽ ഇന്ത്യൻ സൈനികരുടെ ജീവിതവും ധീരതയാർന്ന പ്രവൃത്തികളും ഉൾപ്പെടുത്താൻ പദ്ധതിയിടുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി. രാജ്യത്തെ പലവിധ അപകട സാഹചര്യങ്ങളിൽ ജീവൻ വെടിഞ്ഞു വരെ സംരക്ഷിക്കുന്ന സൈനികരുടെ വീര്യം കുട്ടികൾ അറിയാതെ പോകരുതെന്നും രാജ്യത്തോടുള്ള ഉത്തരവാദിത്തം ചെറുപ്പം മുതൽ കുട്ടികൾ ശീലിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സായുധ സേനയുടെ ത്യാഗങ്ങളെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിൽ സംഘടിപ്പിക്കുന്ന ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി പ്രതിരോധ മന്ത്രാലയം സംഘടിപ്പിച്ച ‘വീർ ഗാഥ’ പരിപാടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2021 ഒക്ടോബർ 21 മുതൽ നവംബർ 20 വരെ നടന്ന വീർഗാഥ മത്സരത്തിലെ വിജയികളായ 25 പേരെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അനുമോദിച്ചു.4,788 സ്‌കൂളുകളിൽ നിന്നുള്ള 804,000 വിദ്യാർത്ഥികളുടെ ഉപന്യാസങ്ങളും കവിതകളും ചിത്രരചനകളും മൾട്ടിമീഡിയ അവതരണങ്ങളും പങ്കുവെച്ചു. നിരവധി റൗണ്ടുകളിലെ മൂല്യനിർണ്ണയത്തിന് ശേഷം 25 വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് ‘സൂപ്പർ-25’ ആയി പ്രഖ്യാപിച്ചു.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…