പീരുമേട്:1983 എസ്.എസ്.എല്‍.സി. ബാച്ച് വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് എച്ച് .എസിലെ സൗഹൃദ കൂട്ടായ്മ സഹപാഠി രഘുനാഥന്റെ ജീവിതം മാറ്റിമറിക്കുന്ന നന്മയിലേക്കാണ് എത്തിയത്.
കരളിന് രോഗം പിടിപ്പെട്ട് അതീവ ഗുരുതര വസ്ഥയില്‍ കഴിയുകയായിരുന്നു ഇപ്പോൾ സെയില്‍ സ് ടാക്‌സ് ജോയിന്റ് കമീഷണറായ രഘുനാഥൻ.തൻ്റെ കരള്‍ മാറ്റിവയ്ക്കാതെ മറ്റ് മാര്‍ഗ്ഗം ഉണ്ടായിരുന്നില്ല.രഘുനാഥന്റെ ഉറ്റ ചങ്ങാതി സുരേഷിന്റെ സഹധര്‍മ്മിണി സുമയാണ് തന്റെ കരള്‍ പകുത്ത് നല്‍കിയത്.
1983 ബാച്ച് ചങ്ങാതികൂട്ടം ഒത്ത്കൂടി,അതിൽ അഞ്ചു പേരാണ് തങ്ങളുടെ കരള്‍ പകുത്ത് നല്‍കാന്‍ മുന്നോട്ട് വന്നത്.. എന്നാല്‍ അഞ്ചുപേരുടെയും കരള്‍ സ്വീകരിക്കാന്‍ കഴിയുമായിരുന്നില്ല. അപ്പോഴാണ് ഉറ്റചങ്ങാതിയായ സുരേഷിന്റെ ഭാര്യ സുമ തന്റെ കരള്‍ പകുത്തു നല്‍കാന്‍ തയ്യാറായി മുന്നോട്ട് വന്നത്.
2021 ഡിസംബര്‍ 8 ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയ വിജയകരമായി പൂര്‍ത്തിയാക്കി. രഘുനാഥനും സുമയും നാലു മാസത്തെ പരിചരണത്തിനു ശേഷം പൂര്‍ണ്ണ ആരോഗ്യത്തിലെത്തിച്ചേര്‍ന്നു.

