Saturday, December 13, 2025

പുരസ്‌ക്കാര നിറവിൽ മെസ്സി ; ”ലയണൽ മെസ്സി’ 2022ലെ ദ ബെസ്റ്റ് ഫിഫ ഫുട്‌ബോളർ

പുരസ്‌ക്കാര നിറവിൽ മെസ്സി. 2022 ലെ ദ ബെസ്റ്റ് ഫിഫ ഫുട്‌ബോളറായി അർജന്റീനൻ ക്യാപ്റ്റൻ ലയണൽ മെസ്സിയെ തെരെഞ്ഞെടുത്തു. അന്തിമ പട്ടികയിലുണ്ടായിരുന്ന മറ്റു താരങ്ങൾ ഫ്രഞ്ച് താരങ്ങളായ കിലിയൻ എംബാപ്പെയും കരീം ബെൻസേമയുമായിരുന്നു. . ലോകകപ്പില്‍ കിരീടത്തിന് ഒപ്പം ഗോള്‍ഡന്‍ ബോളും മെസിക്ക് ലഭിച്ചു. 2–ാം തവണയാണ് മെസ്സി മികച്ച ലോക താരത്തിനുള്ള ഫിഫയുടെ പുരസ്കാരം നേടുന്നത്. ഒരു തവണ ഫിഫ വേൾഡ് പ്ലെയർ ഓഫ് ദ് ഇയർ പുരസ്‌ക്കാരവും , 4 തവണ ഫിഫ ബലോൻ ദ് ഓർ പുരസ്‌ക്കാരവും മെസ്സി നേടിയിട്ടുണ്ട്.

“ഇത് അതിശയകരമാണെന്നും ഈ രാത്രി ഇവിടെയെത്താനും ഈ അവാർഡ് നേടാനും സാധിച്ചതിൽ എനിക്ക് അഭിമാനമുണ്ടെന്നും മെസ്സി പറഞ്ഞു. “എന്റെ ടീമംഗങ്ങൾ ഇല്ലെങ്കിൽ ഞാൻ ഇവിടെ ഉണ്ടാകില്ലായിരുന്നു. ഇത് ഒരു അത്ഭുതകരമായ വർഷമായിരുന്നു, ഞാൻ ഇത്രയും കാലം പ്രതീക്ഷിച്ചിരുന്ന സ്വപ്നം ഞാൻ സാക്ഷാത്കരിക്കുകയും ഒടുവിൽ അത് നേടിയെന്നും’ അദ്ദേഹം പറഞ്ഞു.

കിലിയൻ എംബപ്പെ ലോകകപ്പില്‍ ടോപ് സ്കോറര്‍ ആയി. അർജന്റീനയുടെ എമിലിയാനോ മാർട്ടിനസ് മികച്ച പുരുഷ ഗോൾ കീപ്പറിനുള്ള അവാർഡ് നേടി.

Related Articles

Latest Articles