Saturday, December 13, 2025

ലയണൽ മെസ്സി പാരീസ് വിടും, സ്ഥിരീകരണവുമായി പി.എസ്.ജി.പരിശീലകൻ

പാരീസ് : ഈ സീസണ്‍ അവസാനിക്കുന്നതോടെ അർജന്റീന സൂപ്പർതാരം ലയണല്‍ മെസ്സി ടീം വിടുമെന്ന് പി.എസ്.ജി. പരിശീലകന്‍ ക്രിസ്റ്റൊഫി ഗാല്‍ട്ടിയര്‍ സ്ഥിരീകരിച്ചു. ഇതോടെ ഫ്രഞ്ച് ലീഗ് വണ്ണിലെ വരുന്ന ഞായറാഴ്ച നടക്കുന്ന ക്ലെര്‍മോണ്ട് ഫൂട്ടിനെതിരായ പോരാട്ടം പി.എസ്.ജി. ജഴ്‌സിയില്‍ മെസ്സിയുടെ അവസാന മത്സരമാകും എന്നുറപ്പായി.

മെസ്സി പി.എസ്.ജി. വിടുന്നതോടെ താരത്തിനായി മറ്റ് ക്ലബ്ബുകള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. താരത്തിന്റെ മുന്‍ ക്ലബ്ബായ ബാഴ്‌സലോണയും സൗദി ക്ലബ്ബ് അല്‍ ഹിലാലും മെസ്സിയെ സ്വന്തമാക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചുവെന്നാണ് വിവരം. മെസ്സിയെ സ്വന്തമാക്കാന്‍ എത്രവേണമെങ്കിലും പണം മുടക്കാന്‍ തയ്യാറാണ് അല്‍ ഹിലാല്‍ ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ മെസ്സിയുടെ ഉയർന്ന പ്രതിഫലം നിലവിലെ അവസ്ഥയിൽ ബാഴ്‌സലോണയ്ക്ക് തലവേദനയായേക്കും.

Related Articles

Latest Articles