Tuesday, December 16, 2025

ലയണല്‍ മെസ്സിയുടെ ഇന്റർ മയാമി അരങ്ങേറ്റം ജൂലായ് 21-നെന്ന് റിപ്പോർട്ട്; പ്രതിവര്‍ഷ കരാര്‍ പ്രകാരം മെസിക്ക് ലഭിക്കുക ഏകദേശം 410 കോടി

മയാമി: അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ യുഎസ്എയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിയിലെ അരങ്ങേറ്റം ജൂലായ് 21-ന് ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ക്ലബ്ബിന്റെ മൂന്ന് ഉടമകളില്‍ ഒരാളായ ജോര്‍ജ് മാസാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

മയാമി ക്ലബ്ബും മെസ്സിയും കരാര്‍ നിബന്ധനകളുടെ കാര്യത്തില്‍ ധാരണയിലെത്തിയതായും കരാര്‍ വ്യവസ്ഥകളും വിസയുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുത്തതായും ജോര്‍ജ് മാസ് അറിയിച്ചു. 2025 വരെയാണ് ക്ലബ്ബും മെസ്സിയുമായുള്ള കരാറിന്റെ കാലാവധി. അതേസമയം, ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ പുതുക്കാനുള്ള വ്യവസ്ഥയും ഇതിലുണ്ടാകും. 50 ദശലക്ഷം ഡോളറിനും (ഏകദേശം 410 കോടിയോളം ഇന്ത്യന്‍ രൂപ) 60 ദശലക്ഷം ഡോളറിനും (ഏകദേശം 492 കോടിയോളം ഇന്ത്യന്‍ രൂപ) ഇടയിലുള്ള തുകയായിരിക്കും പ്രതിവര്‍ഷ കരാര്‍ പ്രകാരം മെസ്സിക്ക് ലഭിക്കുന്നത്. കൂടാതെ അടുത്ത മാസം തന്നെ മെസ്സി കരാറിൽ ഒപ്പുവെയ്ക്കുമെന്നും ക്ലബ്ബ് വ്യക്തമാക്കി.

Related Articles

Latest Articles