liquor in large bottles
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം ഇനി മുതല്‍ വലിയ കുപ്പികളിലും. അടുത്ത മാസം മുതൽ ഒന്നര, രണ്ടേകാൽ ലിറ്ററിന്റെ മദ്യവും വിൽപ്പനയ്ക്കെത്തും . നിലവിലുള്ളവയ്ക്കു പുറമേ ഈ അളവുകളിലും മദ്യം വിൽപ്പനയ്ക്കെത്തിക്കാൻ ബിവറേജസ് കോർപ്പറേഷൻ വിതരണക്കാരോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം വിപണിസാധ്യതകൂടി കണക്കിലെടുത്തു മാത്രമേ പുതിയ അളവിൽ മദ്യം സംസ്ഥാനത്ത് എത്തുകയുളളൂ.
എന്നാല്‍ എല്ലാ ബ്രാൻഡുകൾക്കും ഈ ക്രമീകരണം പ്രായോഗികമല്ലെന്നാണ് വിതരണക്കാരുടെ അഭിപ്രായം. പ്ലാസ്റ്റിക് കുപ്പികളിലാകും ഇവ വിൽക്കുക. പെഗ് അളവിൽ മദ്യംവിൽക്കുന്നതിനാൽ പുതിയ ക്രമീകരണം ബാറുകൾക്ക് പ്രയോജനകരമാണ്. ഫെബ്രുവരി മുതൽ മദ്യത്തിന് ഏഴുശതമാനം വില ഉയരുകയാണ്. ഇതിന്റെ ഭാഗമായി 750 മില്ലിലിറ്റർ (ഫുൾ) മദ്യം ചില്ലുകുപ്പിയിലേക്കു മാറ്റും. ഇത്തരത്തില്‍ ഘട്ടംഘട്ടമായി പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കാനാണു ബിവറേജസ് കോർപ്പറേഷന്റെ തീരുമാനം.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…