Sunday, December 14, 2025

സാഹിത്യകാരൻ കെ എൽ മോഹനവർമ്മ ബിജെപിയിലേക്ക്; ഇന്ന് അംഗത്വം സ്വീകരിക്കും

കൊച്ചി∙ സാഹിത്യകാരൻ കെ എൽ മോഹനവർമ്മ ബിജെപിയിൽ ചേരും. നോവലിസ്റ്റും ഹാസ്യസാഹിത്യകാരനുമായ മോഹനവർമ്മ കോൺഗ്രസ് അനുഭാവിയും കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തിന്റെ മുഖ്യ പത്രാധിപരുമായിരുന്നു. ഇന്ന് രാവിലെ 9.30ന് ദർബാർ ഹാളിനു സമീപമുള്ള സ്വവസതിയിൽ വച്ചാകും ബിജെപി അംഗത്വം സ്വീകരിക്കുക.

കേരള സാഹിത്യ അക്കാദമി അവാർഡ് അടക്കം മോഹനവർമ നേടിയിട്ടുണ്ട്. നിരവധി നോവലുകൾ എഴുതിയിട്ടുള്ള മോഹനവർമയുടെ ഓഹരി, ക്രിക്കറ്റ്, സ്റ്റോക്ക് എക്സ്ചേഞ്ച് തുടങ്ങിയ നോവലുകൾ‍ ശ്രദ്ധിക്കപ്പെട്ടവയാണ്. കേന്ദ്രസർക്കാർ ഉദ്യോഗത്തിൽനിന്ന് സ്വയംവിരമിച്ച അദ്ദേഹം ഒന്നരവർഷം സാഹിത്യ അക്കാദമി സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു.

Related Articles

Latest Articles