ദില്ലി: ഭാരതത്തിന്റെ ഭാവി ഇന്ധനം ദ്രവീകൃത പ്രകൃതി വാതകം, അതായത് എൽഎൻജി ആണെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ശുദ്ധവും മലിനീകരണരഹിതവും ചെലവ് കുറഞ്ഞതുമായ ദ്രാവക ഇന്ധനമാണ് എൽഎൻജി, ഇത് സംഭരിക്കാനും ലോജിസ്റ്റിക് ചെലവ് കുറയ്‌ക്കാനും എളുപ്പമാണെന്നും നൂറ് ശതമാനവും ബയോ എഥനോളിന്റെ സഹായത്തോടെ പ്രവർത്തിയ്‌ക്കുന്ന ഫ്‌ളെക്‌സ് എഞ്ചിനുകൾ മന്ത്രാലയം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിക്കുന്നത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മന്ത്രാലയം തീപിടുത്തങ്ങൾ പരിശോധിക്കാൻ ഉന്നതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഉയർന്ന താപനിലയാണ് തീപിടുത്തത്തിന് കാരണം. ബാറ്ററി സെല്ലുകൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണം’- ഗഡ്‌കരി പറഞ്ഞു. കൂടാതെ തകരാറുകളുണ്ടെങ്കിൽ ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കണമെന്നും മന്ത്രി ഇവി നിർമ്മാതാക്കളോട് അഭ്യർത്ഥിക്കുകയും. ബാറ്ററി സെല്ലിൽ ചില പ്രശ്‌നങ്ങളുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം ശതകോടീശ്വരനായ ഇലോൺ മസ്‌കിന്റെ വാഹന നിർമ്മാണ കമ്പനി ടെസ്ലയെ ഇന്ത്യയിലേക്ക് ഇന്ന് മന്ത്രി സ്വാഗതം ചെയ്തിരുന്നു. എന്നാൽ ചൈനയിൽ നിന്ന് നിർമ്മിച്ച കാറുകൾ ഇന്ത്യയിൽ വിൽപ്പന നടത്താൻ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇന്ത്യയിൽ സാങ്കേതിക വിദ്യയും സ്‌പെയർപാർട്‌സും ലഭ്യമാണെന്നും നല്ല വിപണിയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…