Wednesday, December 17, 2025

ചെർപ്പുളശ്ശേരി സഹകരണ അർബൻ ബാങ്കിൽ വായ്പാത്തട്ടിപ്പ്; സിപിഎം ഏരിയ കമ്മിറ്റി അംഗത്തെ പുറത്താക്കി

പാലക്കാട്: ചെർപ്പുളശേരി സഹകരണ അർബൻ ബാങ്കിൽ വായ്പാത്തട്ടിപ്പ് നടത്തിയതിനെ തുടർന്ന് സിപിഎം ഏരിയ കമ്മിറ്റി അംഗത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സിപിഎം വല്ലപ്പുഴ ലോക്കൽ കമ്മിറ്റി മുൻസെക്രട്ടറിയും ചെർപ്പുളശേരി ഏരിയ കമ്മിറ്റി അംഗവുമായ കെ. അബ്ദുുൾ നാസറിനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.

ചെർപ്പുളശേരി സഹകരണ അർബൻ ബാങ്കിൽ ഡയറക്ടറായിരിക്കെ ഒന്നരക്കോടി രൂപയുടെ വായ്പ തട്ടിയെടുത്തതായി അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. ബിനാമി വായ്പകളാണ് അബ്ദുൾ നാസർ ബാങ്കിൽ നിന്ന് വാങ്ങിയിരുന്നത്. വായ്പ വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് അബ്ദുൾ നാസറിനെ നേരത്തെ തന്നെ ബാങ്ക് ഡയറക്ടർ ബോർഡിൽ നിന്ന് നീക്കിയിരുന്നു. വായ്പ അനുവദിച്ച് നൽകിയതും മറ്റുമായി ബന്ധപ്പെട്ട് ബാങ്ക് മാനേജർ പി എം ആനന്ദവല്ലിയേയും ഭരണസമിതി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുമെന്ന് ജില്ലാ സെക്രട്ടറി ഇ. എൻ സുരേഷ് പറഞ്ഞു.

Related Articles

Latest Articles