CRIME

വായ്പ കൊടുത്തില്ല; ബാങ്കിന് തീയിട്ട് യുവാവ്, 12 ലക്ഷം രൂപയുടെ നഷ്ടം

ബെംഗളൂരു: ബാങ്ക് വായ്പ കിട്ടാത്തതില്‍ അരിശം പൂണ്ട യുവാവ് ബാങ്കിന് തീയിട്ടു. കര്‍ണാടകയിലെ ഹാവേരി ജില്ലയിലാണ് സംഭവം. വായ്പ ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ ബാങ്ക് തള്ളിയ ദിവസം രാത്രിയാണ് യുവാവ് ബാങ്കിലെത്തി അക്രമം നടത്തിയതത്രെ. 33കാരനായ വസീം ഹസ്രത് സാബ് മുല്ലയെ കേസില്‍ അറസ്റ്റ് ചെയ്തു. ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

കോടികള്‍ വായ്പ എടുത്ത് ബാങ്കുകളെ പറ്റിച്ച്‌ വ്യവസായികള്‍ നാടുവിടുന്ന രാജ്യത്ത് എന്തുകൊണ്ട് സാധാരണക്കാരന് ബാങ്കുകള്‍ വായ്പ കൊടുക്കുന്നില്ല എന്നാണ് പലരുടെയും ചോദ്യം. ഇങ്ങനെ ചില കാര്യങ്ങള്‍ സംഭവിച്ചാലേ ബാങ്കിലുള്ളവര്‍ക്ക് ഉപഭോക്താക്കളെ ഭയമുണ്ടാകൂ എന്ന അഭിപ്രായം പ്രകടിപ്പിച്ചവരും നിരവധിയാണ്. എന്നാല്‍ വായ്പ കിട്ടാത്തവരെല്ലാം ബാങ്ക് കത്തിക്കാന്‍ തുടങ്ങിയാല്‍ എന്താകും അവസ്ഥ എന്ന് ചോദിക്കുന്നവരും കുറവല്ല. ഹാവേരി ജില്ലയില്‍ നടന്ന സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്…

ഹേഡുഗോണ്ട ഗ്രാമത്തിലെ കാനറ ബാങ്ക് ബ്രാഞ്ചിലാണ് വസീം വായ്പയ്ക്ക് അപേക്ഷ നല്‍കിയിരുന്നത്. എല്ലാ രേഖകളും ശരിപ്പെടുത്താന്‍ ഇയാള്‍ ഏറെ പ്രയാസപ്പെട്ടിരുന്നുവത്രെ. രേഖകളുമായി അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് വായ്പ നല്‍കാന്‍ സാധിക്കില്ലെന്ന് ബാങ്ക് അധികൃതര്‍ മറുപടി നല്‍കിയത്. തിരിച്ചടവ് ശേഷിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ബാങ്ക് അപേക്ഷ തള്ളിയത്.

വായ്പ കിട്ടുന്ന വ്യക്തിയുടെ സിഐബിഐഎല്‍ സ്‌കോര്‍ വളരെ കുറവാണ് എന്ന് ബാങ്ക് അറിയിച്ചു. 300നും 900നുമിടയിലാണ് സ്‌കോറുണ്ടാകുക. 900 ത്തോട് അടുത്ത സ്‌കോറുള്ള വ്യക്തികള്‍ക്ക് വേഗത്തില്‍ വായ്പ ലഭിക്കും. സ്‌കോര്‍ കുറയുന്ന വ്യക്തികള്‍ക്ക് തിരിച്ചടവ് ശേഷിയില്ല എന്ന് ചുരുക്കം. അത്തരക്കാര്‍ക്ക് വായ്പ കിട്ടാന്‍ പ്രയാസമാണ്. തിരിച്ചടയ്ക്കാന്‍ ശേഷിയില്ലാത്തവര്‍ക്ക് ബാങ്കുകള്‍ വായ്പ നല്‍കാന്‍ റിസ്‌കെടുക്കില്ല.

കാനറ ബാങ്ക്ന്റെ ഓഫീസില്‍ രാത്രിയാണ് തീപിടുത്തമുണ്ടായത്. വസീം രാത്രി ബാങ്കിലെത്തി ജനല്‍ തകര്‍ത്ത് പെട്രോള്‍ ഒഴിച്ച്‌ തീയിടുകയായിരുന്നുവത്രെ. പുക ഉയരുന്നത് കണ്ടവര്‍ പോലീസിലും ഫയര്‍ ഫോഴ്‌സിലും വിവരമറിയിച്ചു. ബാങ്കില്‍ തീയിട്ട ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വസീമിനെ പിടികൂടി എന്നാണ് പോലീസിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. 12 ലക്ഷം രൂപയുടെ നഷ്ടമാണ് ബാങ്കിനുണ്ടായിരിക്കുന്നത്. അഞ്ച് കംപ്യൂട്ടറുകള്‍, ഫാനുകള്‍, ലൈറ്റുകള്‍, പാസ്ബുക്ക് പ്രിന്റര്‍, നോട്ടെണ്ണല്‍ മെഷീന്‍, രേഖകള്‍, സിസിടിവി, ക്യാഷ് കൗണ്ടര്‍ എന്നിവയെല്ലാം നശിച്ചുവെന്ന് പോലീസ് പറഞ്ഞു. കഗിനെല്ലി പോലീസ് ആണ് പ്രതിയെ അറസറ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 436, 435, 477 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

B4 Admin

Recent Posts

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

2 hours ago

തിരുവനന്തപുരം മൃഗശാലാ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക. കൊച്ചിയില്‍ ഓഷിനേറിയവും മാരിടൈം മ്യൂസിയവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…

2 hours ago

വഴിത്തര്‍ക്കം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…

2 hours ago

ഏഷ്യന്‍ ഗെയിംസ്. സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേട്ടവുമായി പരിനാസ് ധാലിവാളും അനന്ത്ജീത് സിംഗ് നരുക്കയും. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…

3 hours ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര. അഴിമതി ആരോപണവും ബില്ലും കത്തിപ്പടരുന്നു. കുരുക്കില്‍ വീണ് വി ഡി സതീശന്‍

മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…

4 hours ago

ഹിമാലയത്തിലെ ചൈനീസ് കടന്നു കയറ്റം. വരാനിരിക്കുന്നത് വന്‍ പാരിസ്ഥിതിക ദുരന്തമോ ?

നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…

4 hours ago