Friday, May 3, 2024
spot_img

സഹകരണ സംഘങ്ങള്‍ക്ക് ബാങ്ക് എന്ന പരിഗണന നല്‍കാനാവില്ല; കേരളത്തെ തള്ളി നിര്‍മല സീതാരാമന്‍

ദില്ലി: സഹകരണ സംഘങ്ങൾക്ക് ബാങ്ക് എന്ന പരിഗണന നൽകാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ബാങ്കിങ് നിയന്ത്രണ നിയമപ്രകാരം ലൈസന്‍സില്ലാത്ത സ്ഥാപനങ്ങളാണ് സഹകരണ സംഘങ്ങൾ. സഹകരണ സ്ഥാപനങ്ങളിലെ ബാങ്കിംഗ് ഇടപാടുകൾക്ക് റിസര്‍വ് ബാങ്ക് അംഗീകാരവുമില്ലെന്ന്
ധനമന്ത്രി വ്യക്തമാക്കി.

പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കു മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ റിസര്‍വ് ബാങ്ക് നടപടിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് കേന്ദ്ര ധനമന്ത്രി കേരളത്തിന്റെ ആവശ്യം തള്ളിയിരിക്കുന്നത്.1949ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് സെക്ഷന്‍ ഏഴു പ്രകാരം റിസര്‍വ് ബാങ്കിന്‍റെ പ്രത്യേക അനുമതിയുള്ള സ്ഥാപനങ്ങളെ മാത്രമാണ് ബാങ്കുകളായി കണക്കാക്കുക.2020 സെപ്റ്റംബറില്‍ നിലവില്‍ വന്ന ബാങ്കിങ് റഗുലേഷന്‍ ഭേദഗതി ചട്ടപ്രകാരമാണ് സഹകരണ സംഘങ്ങള്‍ക്കു ബാങ്കിങ്ങില്‍ നിയന്ത്രണം കൊണ്ടുവന്നത്.

Related Articles

Latest Articles