കൊച്ചി: കളമശ്ശേരിയിൽ എഎസ്‌ഐയെ കുത്തിവീഴ്ത്തി യുവാവ്. ബൈക്ക് മോഷ്ടിക്കുന്നതിനിടെ (Thief Attacked Police) പോലീസ് പിടികൂടിയതിനിടെയാണ് പോലീസിനു നേരെ യുവാവിന്റെ അക്രമപരമ്പര അരങ്ങേറിയത്. യുവാവ് എഎസ്‌ഐയെ കത്തി ഉപയോഗിച്ച് കുത്തിവീഴ്ത്തുകയായിരുന്നു.
എളമക്കര സ്‌റ്റേഷനിലെ എഎസ്‌ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത്. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. എച്ച്എംടി കോളനിയിലെ ബിച്ചു എന്ന യുവാവാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. ഇടപ്പള്ളി മെട്രോ സ്‌റ്റേഷന് സമീപം ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. ബൈക്ക് മോഷ്ടാവാണ് പോലീസുകാരനെ ആക്രമിച്ചത്. എന്നാൽ പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടികൂടി. കളമശ്ശേരിയിൽ നിന്ന് ബൈക്ക് മോഷ്ടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് പ്രതിയെ പിടികൂടുന്നതിനിടെ ആയിരുന്നു ആക്രമണം നടന്നത്.

