പ്രതീകാത്മക ചിത്രം
ജയ്‌പൂർ : സരസ്വതീദേവിയെ അവഹേളിച്ച സർക്കാർ സ്‌കൂള്‍ അദ്ധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. രാജസ്ഥാനിലെ ബാരന്‍ ജില്ലയിലെ സ്‌കൂളധ്യാപികയായ ഹേമലത ബൈര്‍വയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജാതി മത ഭേദങ്ങൾക്കുമപ്പുറം അറിവിന്റെയും അക്ഷരങ്ങളുടെയും പ്രതീകമായി കണക്കാക്കപ്പെടുന്ന സരസ്വതി ദേവിയുടെ ചിത്രം സ്‌കൂളിലെ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ മഹാത്മ ഗാന്ധി, അംബേദ്കര്‍ തുടങ്ങിയ രാഷ്ട്രനേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പം വേദിയില്‍ വെക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നാട്ടുകാരുടെ ആവശ്യം അധ്യാപിക അംഗീകരിച്ചില്ല എന്ന് മാത്രമല്ല സ്‌കൂളിനുവേണ്ടി സരസ്വതി ദേവി യാതൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് നാട്ടുകാരോട് വഴക്കിടുകയും ചെയ്തു.
വിദ്യാഭ്യാസമന്ത്രി മദന്‍ ദിലാവറിന്റെ ഉത്തരവിനെ തുടര്‍ന്നാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു. വിദ്യാഭ്യാസവകുപ്പിന്റെ ജില്ലാമേധാവി അദ്ധ്യാപികയെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് വെള്ളിയാഴ്ച പുറത്തിറക്കി. അദ്ധ്യാപികയ്‌ക്കെതിരെ അച്ചടക്കനടപടിയുണ്ടാകുമെന്നും സൂചനയുണ്ട്. അദ്ധ്യാപികക്കെതിരെ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ മതവികാരം വ്രണപ്പെടുത്തുന്ന പ്രവൃത്തി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തതെന്നാണ് ജില്ലാ വിദ്യാഭ്യാസവകുപ്പ് നല്‍കുന്ന വിശദീകരണം.
ലൗ ജിഹാദ്, നിരോധിത ഇസ്ലാം സംഘടനയുമായുള്ള ബന്ധം എന്നിവ ചൂണ്ടിക്കാട്ടി കോട്ട സംഗോദിലെ രണ്ട് സര്‍ക്കാര്‍ സ്‌കൂള്‍ അദ്ധ്യാപകരെ വ്യാഴാഴ്ച സസ്‌പെന്‍ഡ് ചെയ്തതായും ഒരു അദ്ധ്യാപികക്കെതിരെ അന്വേഷണം ആരംഭിച്ചതായും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…