Tuesday, May 14, 2024
spot_img

ഇടുക്കിയിലെ കള്ളവോട്ടാരോപണം: അന്വേഷണം ആരംഭിച്ചു

ഇടുക്കി: ഇടുക്കി ഉടുമ്പഞ്ചോലയിലെ കള്ളവോട്ടാരോപണത്തില്‍ അന്വേഷണം ആരംഭിച്ചു. ആരോപണ വിധേയനായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ഹിയറിങ്ങിന് വിളിപ്പിച്ചതായും ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും ജില്ലാ കളക്ടര്‍ എച്ച് ദിനേശ് അറിയിച്ചു. ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ നല്‍കിയ പരാതിയിലാണ് കളക്ടറുടെ നടപടി.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ രഞ്ജിത്ത് ഉടുമ്പഞ്ചോലയിലെ 66, 69 ബൂത്തുകളില്‍ വോട്ട് ചെയ്ത രേഖകള്‍ ഹാജരാക്കിയാണ് ഇബ്രാഹിംകുട്ടി കല്ലാര്‍ പരാതി നല്‍കിയത്. വോട്ട് ചെയ്യുന്നതിനായി രഞ്ജിത്ത് രണ്ട് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചിരുന്നു. പേരിലും മേല്‍വിലാസത്തിലും ചെറിയ മാറ്റം ഉണ്ടെങ്കിലും രണ്ട് കാര്‍ഡുകളിലേയും ഫോട്ടോ ഒന്നുതന്നെയാണ്.

ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് രഞ്ജിത്ത് രണ്ട് തിരിച്ചറിയല്‍ കാര്‍ഡുകള്‍ കരസ്ഥമാക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. വ്യക്തമായ രേഖകളുള്ളതു കൊണ്ട് ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചതായും ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അതിനെതിരെ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

Related Articles

Latest Articles