Monday, December 22, 2025

ലോക്സഭാ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത് 290 സ്ഥാനാർത്ഥികൾ; സൂക്ഷ്മ പരിശോധന ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 290 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ആകെ 499 പത്രികകള്‍ ഇതുവരെ ലഭിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. മാർച്ച് 28-ന് ആരംഭിച്ച പത്രിക സമർപ്പണം കഴിഞ്ഞ ദിവസം അവസാനിച്ചു. സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. ഏപ്രിൽ എട്ടിന് പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിക്കും.

തിരുവനന്തപുരം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർത്ഥികൾ പത്രിക നൽകിയത്,22 പേർ. ആറ്റിങ്ങൽ- 14, കൊല്ലം -15, പത്തനംതിട്ട -10, മാവേലിക്കര -14, ആലപ്പുഴ -14, കോട്ടയം- 17, ഇടുക്കി -12, എറണാകുളം -14, ചാലക്കുടി -13, തൃശ്ശൂർ- 15, ആലത്തൂർ -8, പാലക്കാട് -16, പൊന്നാനി- 20, മലപ്പുറം -14, കോഴിക്കോട് -15, വയനാട് -12, വടകര- 14, കണ്ണൂർ- 18, കാസർകോട് -13 എന്നിങ്ങനെയാണ് സ്ഥാനാർത്ഥികളുടെ എണ്ണം.

Related Articles

Latest Articles