ദില്ലി : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 57 ലോക്‌സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിൽ ഉച്ചയ്ക്ക് ഒരു മണിവരെ 40.09 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ . ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് ബംഗാളിലാണ് . ഏറ്റവും കുറവ് ബീഹാറിലുമാണ്.
ബീഹാറിൽ 35.65 ശതമാനവും , ചണ്ഡീഗഡ് – 40.14 ശതമാനം , ഹിമാചൽ പ്രദേശ് – 48.63 ശതമാനം,ഝാർഖണ്ഡ് – 46.80 ശതമാനം, ഒഡീഷ – 37.64 ശതമാനം , പഞ്ചാബ് – 37.80 ശതമാനം ,ഉത്തർപ്രദേശ് – 39.31 ശതമാനം , പശ്ചിമ ബംഗാൾ – 45.07 ശതമാനം എന്നിങ്ങനെയാണ് പോളിംഗ് രേഖപ്പെടുത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന ഉത്തർ പ്രദേശിലെ വാരണാസി, നടി കങ്കണ റണാവത്തും കോൺഗ്രസ് നേതാവ് വിക്രമാധിത്യ സിങ്ങും ഏറ്റുമുട്ടുന്ന ഹിമാചൽ പ്രദേശിലെ മണ്ഡി, മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് മത്സരിക്കുന്ന ബിഹാറിലെ പട്‌ന സാഹിബ് എന്നിവ പ്രധാന മണ്ഡലങ്ങളാണ്. ഹിമാചൽപ്രദേശിൽ നിർണായകമായ ആറ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്.
ജൂൺ നാലിനാണ് ഏവരും കാത്തിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം വരിക.

