India

ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ ! ബിജെപി പാളയത്തിൽ മുന്നൊരുക്കങ്ങൾ തകൃതി! രാജ്യസഭാംഗങ്ങളായ കേന്ദ്രമന്ത്രിമാരും സ്ഥാനാർത്ഥികളാകും; വി.മുരളീധരൻ ആറ്റിങ്ങലിൽ നിന്ന് ജനവിധി തേടിയേക്കും

ദില്ലി : അടുത്തകൊല്ലം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് ബിജെപി. രാജ്യസഭാംഗങ്ങളായ കേന്ദ്രമന്ത്രിമാർ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കും എന്നാണ് ലഭിക്കുന്ന ഏറ്റവും പുതിയ വിവരം. വി.മുരളീധരൻ, നിർമലാ സീതാരാമൻ, എസ്.ജയശങ്കർ, പീയുഷ് ഗോയൽ, ധർമേന്ദ്ര പ്രധാൻ, ഭൂപേന്ദ്ര യാദവ് എന്നിവരും മൻസൂഖ് മാണ്ഡവ്യ, അശ്വിന് വൈഷ്ണവ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനവിധി തേടും. നരേന്ദ്രമോദി സർക്കാരിന്റെ 9-ാം വാർഷികത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രിമാര്‍ക്കു വിവിധ മണ്ഡലങ്ങൾ നൽകിയിരുന്നു. ആ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങൾ കൂടി വിലയിരുത്തിയാകും ഏതു മണ്ഡലത്തിലാകും മത്സരിപ്പിക്കുക എന്ന കാര്യത്തിൽ തീരുമാനം എടുക്കുക.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും സംസ്ഥാന അദ്ധ്യക്ഷന്മാരുമായും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരുമായും ലോക്സഭാ തിരഞ്ഞെടുപ്പ് ചർച്ചകൾ നടക്കുകയാണ്. വിഷയത്തിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയുമായി അമിത് ഷാ ചർച്ച നടത്തിയിരുന്നു. മുതിർന്ന മന്ത്രിമാർ, സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്നവർ, രണ്ടു തവണയില്‍ കൂടുതൽ രാജ്യസഭാംഗമായിട്ടുള്ളവർ എന്നിവരെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനാണു തീരുമാനം.

വി.മുരളീധരൻ തീരുവനന്തപുരത്തോ ആറ്റിങ്ങലിലോ ആകും മത്സരിക്കുക. മുരളീധരൻ ആറ്റിങ്ങലിൽ‍ ജനസമ്പർക്ക പരിപാടികളുടെ ഭാഗമാകുന്നുണ്ട്. ഇതുകൊണ്ടുതന്നെ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് അദ്ദേഹം ജനവിധി തേടാനാണ് സാധ്യത. നിർമലാ സീതാരാമനോ എസ്.ജയശങ്കറോ തമിഴ്നാട്ടിൽനിന്ന് മത്സരിച്ചേക്കും. നടനും ബിജെപി ദേശീയ നിർവാഹണ സമിതി അംഗവുമായ ജി. കൃഷ്‌ണകുമാറിനെ തിരുവനന്തപുരം മണ്ഡലത്തിലേക്ക് പാർട്ടി നേതൃത്വം പരിഗണിക്കുന്നുണ്ട് എന്നാണ് വിവരം.

B4 Admin

Recent Posts

ഗായിക റിമി ടോമി വിവാഹിതയായി മുംബൈയിൽ നടന്ന ലളിതമായ ചടങ്ങിൽ ലിബിൻ മാത്യുവിന്റെ ജീവിതസഖിയായി താരം!

മലയാളികളുടെ സ്വീകരണമുറികളിൽ പാട്ടിലൂടെയും അവതരണത്തിലൂടെയും ഒട്ടേറെ വിശേഷങ്ങൾ നിറച്ച പ്രമുഖ ഗായിക റിമി ടോമി തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന്…

15 hours ago

ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്: മികച്ച താരിഫ് ആനുകൂല്യങ്ങളോടെ ആഗോള വാണിജ്യ രംഗത്ത് ഭാരതം വീണ്ടും മുൻപന്തിയിൽ!

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്തിക്കൊണ്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്…

15 hours ago

പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ അണ്ടർ-19 ഏഷ്യൻ ചാമ്പ്യന്മാർ; ക്രിക്കറ്റ് മൈതാനത്തെ ആധിപത്യം വീണ്ടും ഉറപ്പിച്ച് യങ് ടൈഗേഴ്സിന്റെ മിന്നുന്ന വിജയം!

കട്ടേറിയ പോരാട്ടങ്ങൾ കണ്ട ക്രിക്കറ്റ് അങ്കണത്തിൽ ചിരവൈരികളായ പാകിസ്ഥാനെ കരണംമറിച്ചുകൊണ്ട് ഇന്ത്യൻ അണ്ടർ-19 ടീം ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി…

15 hours ago

വൈദ്യശാസ്ത്ര രംഗത്ത് വിപ്ലവകരമായ ചുവടുവെപ്പുമായി ഭാരതം: രോഗനിർണ്ണയം ഇനി ശ്വാസത്തിലൂടെ സാധ്യമാക്കുന്ന നൂതന ഒപ്റ്റിക്കൽ സെൻസർ വികസിപ്പിച്ച് ഇന്ത്യൻ ഗവേഷകർ!

ആഗോള ശാസ്ത്ര-സാങ്കേതിക ഭൂപടത്തിൽ അഭിമാനകരമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഭാരതീയ ഗവേഷകർ, മനുഷ്യന്റെ ശ്വാസത്തിലെ ജൈവ അടയാളങ്ങൾ (biomarkers)…

15 hours ago

കർണാടക പിഎസ്‌സി നിയമന തട്ടിപ്പ്: 585 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ഇഡി, ചോദ്യപേപ്പർ ചോർച്ചയും കോടികളുടെ കോഴ ഇടപാടുകളും പുറത്ത്

കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്‌സി) നടത്തിയ വെറ്ററിനറി ഡോക്ടർമാരുടെ നിയമന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 585…

15 hours ago

ജുവനൈൽ പ്രായപരിധി 16 ആക്കുന്നത് പരിഗണിക്കണം: നിയമനിർമാണ സഭകളോട് കേരള ഹൈക്കോടതി

കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ നിയമപരമായി ജുവനൈൽ അഥവാ നിയമവുമായി സംഘർഷത്തിലാകുന്ന കുട്ടികളായി പരിഗണിക്കുന്ന പ്രായപരിധി 18ൽ നിന്ന് 16 ആക്കി…

15 hours ago