Kerala

സംസ്ഥാനത്ത് ഇതുവരെ പോളിങ് 75.20 ശതമാനം രേഖപ്പെടുത്തി; കേരളത്തിൽ വോട്ട് ചെയ്തത് 1.99 കോടി ആളുകള്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഇതുവരെ പോളിങ് 75.20 ശതമാനം രേഖപ്പെടുത്തി. കഴിഞ്ഞ തവണത്തെ പോളിങ് ശതമാനം മറികടന്നു. ഏറ്റവും കൂടുതല്‍ കണ്ണൂരിലും രണ്ടാമത് വയനാടുമാണ് കൂടുതല്‍ പേര്‍ വോട്ട് ചെയ്തത്.

ഇരുപത് ലോക്സഭാ സീറ്റുകളിലേക്കുള്ള തെര‍ഞ്ഞെടുപ്പില്‍ 1.97 കോടി ആളുകള്‍ വോട്ട് ചെയ്തു. ആറ് മണിക്ക് വോട്ടിംഗിന്‍റെ ഔദ്യോഗികമായി അവസാനിച്ചെങ്കിലും പല ബൂത്തുകളിലും ഇതുവരെ വോട്ടിംഗ് പ്രക്രിയ അവസാനിച്ചിട്ടില്ല. വോട്ടിംഗ് മെഷീനുകളിലെ തകരാറും മറ്റു പ്രശ്നങ്ങളും മൂലം പല ബൂത്തുകളിലൂം നൂറു കണക്കിന് ആളുകള്‍ വോട്ടു ചെയ്യുന്നതിനായി കാത്തിരിക്കുകയാണ്.

2.61 കോടി ആളുകളാണ് കേരളത്തിലെ വോട്ടര്‍പട്ടികയിലുള്ളത് ഇതില്‍ 1.67 കോടി ആളുകളും വൈകുന്നേരം നാല് മണിക്ക് മുന്‍പേ വോട്ട് രേഖപ്പെടുത്തി. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്‌ സംസ്ഥാനത്തെ പോളിംഗ് നില 76 ശതമാനം കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അധികമാണിത്.

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ വോട്ട് ചെയ്തവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. ഇതാദ്യമാണ് വോട്ടു ചെയ്തവരുടെ എണ്ണം 10 ലക്ഷം കവിയുന്നത്. 13,78,587 പേരില്‍ 10,02,062 പേര്‍ വൈകിട്ട് 6.40 ന് ലഭ്യമായ വിവര പ്രകാരം വോട്ട് ചെയ്തു.പോളിം​ഗ് ശതമാനം 72.68 ശതമാനം വരും. കൂടുതല്‍ വോട്ട് ആറന്മുളയിലാണ് – 162011 (71. 12%), കാഞ്ഞിരപ്പള്ളി – 138180 (77.32%), പൂഞ്ഞാര്‍ – 136383 (76.30 %), തിരുവല്ല – 1414 16 (68.96 %), റാന്നി-13 2253 (69.36 %), കോന്നി – 14 1821 (72.83%), അടൂര്‍-149998 (73.90 %).

B4 Admin

Share
Published by
B4 Admin

Recent Posts

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് പേരെ കാലപുരിക്കയച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…

22 minutes ago

തിരുവനന്തപുരം നഗരസഭയില്‍ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ചു. ബില്‍ കളക്ടറെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…

7 hours ago

അഹിംസയുടെ ശക്തി നിങ്ങള്‍ ലോകത്തിന് കാണിച്ചു കൊടുത്തു. പ്രധാനമന്തി മോദി പൈലറ്റ് സ്മിത്തിനോട്. ഹനുമാന്‍ചാലിസ ചൊല്ലി പ്രതിസന്ധി നേരിട്ടെന്ന് സ്മിത് മച്ചാര്‍

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…

7 hours ago

അടൂര്‍ പ്രകാശിന് പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…

7 hours ago