തിരുവനന്തപുരം: സംസ്ഥാനത്ത് ചിഹ്നം മാറി വോട്ടുപോയെന്ന പരാതി തള്ളി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. സംസ്ഥാനത്താകെ ഒരു ശതമാനം വോട്ടിംഗ് മെഷീന്‍ മാത്രമാണ് പണിമുടക്കിയതെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ വിശദീകരിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ ഇതിലും കൂടുതല്‍ ശതമാനം മെഷീനുകള്‍ തകരാറിലായിട്ടുണ്ട്. മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് വോട്ട് പോയ കേസ് ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.തകരാറുകള്‍ ഉച്ചയോടെ പരിഹരിച്ചെന്നും ടിക്കാറാം മീണ അറിയിച്ചു.
പരാതി പറഞ്ഞാല്‍ അത് പരിഹരിക്കുന്നതിന് പകരം പരാതി ഉന്നയിച്ചവര്‍ക്കെതിരെ കേസെടുക്കുന്നത് ശരിയല്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതി ശരിയല്ലെന്നും ടിക്കാറാം മീണ പറഞ്ഞു. തെറ്റായ പ്രചാരണമാണ് നടക്കുന്നത്. നിയമം അതായത് കൊണ്ടാണ് കേസെടുത്തതെന്നും തിരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. നിയമം ശരിയല്ലെങ്കില്‍ അത് മാറ്റാം. പക്ഷെ കമ്മീഷന് നിയമം പാലിച്ചേ മതിയാകൂ എന്നും ടിക്കാറാം മീണ പ്രതികരിച്ചു.
എത്ര വൈകിയാലും 6 മണിക്കെത്തിയവരെ വോട്ട് ചെയ്യിക്കും. മന്ദഗതിയില്‍ വോട്ടിംഗ് നടക്കുന്നയിടത്ത് പ്രത്യേകം ശ്രദ്ധ നല്‍കാന്‍ ഉച്ചയോടെ കളകടര്‍മാര്‍ക്ക് നിര്‍ദ്ദേശം കൊടുത്തിരുന്നു എന്നും ടിക്കാറാം മീണ പറഞ്ഞു.
ദില്ലി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ പിന്നിൽ പ്രവർത്തിച്ച എല്ലാ ഗൂഢാലോചനക്കാരെയും പിടികൂടാൻ സാധിച്ചതായി ആഭ്യന്തരമന്ത്രി അമിത്ഷാ. കേസിൽ ജമ്മു കശ്മീർ…
തിരുവനന്തപുരം മേയറായി ചുമതലയേറ്റതിന് ശേഷം വി വി രാജേഷ് ആദ്യമായി ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ. പദ്ധതിയുടെ ആദ്യ…
ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന് സ്ഥിരീകരിച്ച്…
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…
ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരർ തുർക്കിയിൽ പിടിയിൽ. ഇസ്താംബൂളിലുടനീളം…
ഹോംസ് : മധ്യ സിറിയൻ നഗരമായ ഹോംസിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നിലധികം പേർക്ക്…