കൊച്ചി: കോവിഡ് നെഗറ്റീവായാലും 20 ശതമാനം ആളുകൾക്ക് രോഗലക്ഷണങ്ങൾ ദീർഘനാൾ നീണ്ടുനിൽക്കുന്നുവെന്ന് പഠനങ്ങൾ. മൂന്നാഴ്ചമുതൽ ആറുമാസംവരെ നീണ്ടുനിൽക്കുന്നവയാണ് രോഗലക്ഷണങ്ങളെന്നാണ് ആരോഗ്യമേഖലയിലുള്ളവർ വ്യക്തമാക്കുന്നത്. ‘ലോങ് കോവിഡ്’ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
സംസ്ഥാനത്തെ രോഗബാധിതരെ പരിചരിച്ച ഡോക്ടർമാരുടെ കണ്ടെത്തലാണിത്. 90 ശതമാനം പേർക്കും കോവിഡ് നെഗറ്റീവായ ശേഷം അതികഠിനമായ ക്ഷീണമാണ് കാണുന്നത്.
ചില ദിവസങ്ങളിൽ പൂർണമായും ഭേദമായെന്നുതോന്നുമെങ്കിലും ഒന്നോ രണ്ടോ ദിവസങ്ങൾക്കകം കഠിനമായ ക്ഷീണം വീണ്ടും ബാധിക്കുന്നു. അതേസമയം സ്ത്രീകളിലും പ്രായമായവരിലും മറ്റുരോഗങ്ങൾ ഉള്ളവരിലുമാണ് ലോങ് കോവിഡ് കൂടുതലായി കാണപ്പെടുന്നത്. കോവിഡ് ബാധിച്ച് ആദ്യത്തെ അഞ്ചുദിവസങ്ങളിൽ ശക്തമായ ചുമ, ശബ്ദവ്യത്യാസം, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങളുള്ളവർക്ക് ലോങ് കോവിഡ് വരാനുള്ള സാധ്യത കൂടുതലാണ്.
രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ കോവിഡ് പരിശോധന നടത്തേണ്ടാത്ത ഒരുവിഭാഗം ആളുകൾ സമൂഹത്തിലുണ്ട്. ഇവർക്ക് രോഗബാധയുണ്ടായിട്ടുണ്ടാകാം. ഇത്തരക്കാർക്കും ഭാവിയിൽ ലോങ് കോവിഡ് ഉണ്ടായേക്കാമെന്നും അതിനാൽ കോവിഡ് നെഗറ്റീവായാലും രോഗികളെ നിശ്ചിത ഇടവേളകളിൽ പരിശോധിക്കുന്ന സംവിധാനം സർക്കാർ തയ്യാറാക്കണമെന്നും തുടർപരിശോധനകളിലൂടെ, കോവിഡ് ബാധിച്ചതുകൊണ്ടുള്ള ശാരീരികപ്രശ്നങ്ങളെക്കുറിച്ച് കണ്ടെത്താൻ സാധിക്കുമെന്നും ഐ.എം.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സുൽഫി പറഞ്ഞു.
ദില്ലി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിൽ പിന്നിൽ പ്രവർത്തിച്ച എല്ലാ ഗൂഢാലോചനക്കാരെയും പിടികൂടാൻ സാധിച്ചതായി ആഭ്യന്തരമന്ത്രി അമിത്ഷാ. കേസിൽ ജമ്മു കശ്മീർ…
തിരുവനന്തപുരം മേയറായി ചുമതലയേറ്റതിന് ശേഷം വി വി രാജേഷ് ആദ്യമായി ഒപ്പുവെച്ചത് വയോമിത്രം പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ. പദ്ധതിയുടെ ആദ്യ…
ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന് സ്ഥിരീകരിച്ച്…
ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…
ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരർ തുർക്കിയിൽ പിടിയിൽ. ഇസ്താംബൂളിലുടനീളം…
ഹോംസ് : മധ്യ സിറിയൻ നഗരമായ ഹോംസിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നിലധികം പേർക്ക്…