ദില്ലി: നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനില്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന കേസില്‍ യു.എന്‍.എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ഷാ ഉള്‍പ്പെടെയുള്ള നാല് പ്രതികള്‍ക്കെതിരെ കേന്ദ്രവിദേശകാര്യ മന്ത്രാലയം ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കി. രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളിലുമാണ് ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.
നിലവില്‍ വിദേശത്തുള്ള പ്രതികള്‍ രാജ്യത്തെവിടെയങ്കിലും എയര്‍പോര്‍ട്ടില്‍ ഇറങ്ങിയാല്‍ കസ്റ്റഡിയിലെടുക്കാനാണ് നിര്‍ദേശം. ക്രൈംബ്രാഞ്ചിന്‍റെ അപേക്ഷ പരിഗണിച്ചാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. യു.എന്‍.എ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ജാസ്മിന്‍ ഷാ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
യുണൈറ്റഡ് നഴ്‌സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട് കേസില്‍ ജാസ്മിന്‍ഷായുടെ ഭാര്യ ഷബ്‌നയെ ക്രൈംബ്രാഞ്ച് പ്രതിചേര്‍ക്കുകയും ചെയ്തിരുന്നു. ക്രമക്കേടില്‍ ഇവര്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നടപടി. ഷബ്‌നയുടെ അക്കൗണ്ടിലേക്ക് യുഎന്‍എയുടെ അക്കൗണ്ടില്‍ നിന്ന് 55 ലക്ഷം രൂപ എത്തിയതായും ഇവരുടെ പേരില്‍ തൃശൂരില്‍ നാല് ഫ്‌ളാറ്റുകള്‍ ഉളളതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഒരു ഫ്‌ളാറ്റ് യു.എന്‍.എ സംസ്ഥാന ട്രഷററുടെ പേരിലേക്ക് മാറ്റിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…
ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…
ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…
ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…