Looking to lose weight? So definitely try to avoid these mistakes
ഡയറ്റ് ചെയ്ത് വണ്ണം കുറയ്ക്കാം എന്ന് പലരും വിചാരിക്കും പക്ഷെ അത് അത്ര എളുപ്പമുള്ള കാര്യമല്ല. നിരന്തരമായി ഭക്ഷണത്തിലും അതുപോലെ വ്യായാമത്തിലുമൊക്കെ ശ്രദ്ധിച്ചാൽ മാത്രമേ നല്ല രീതിയിൽ വണ്ണം കുറയ്ക്കാൻ സാധിക്കൂ എന്നതാണ് സത്യം. ശരിയായ രീതിയിൽ ചെയ്യുന്നത് ദീർഘകാലാടിസ്ഥാനത്തിൽ വണ്ണം കുറച്ച് നിർത്താൻ സഹായിക്കും. ചെറിയ ചില തെറ്റുകളാണ് പലപ്പോഴും ആളുകളെ അവർ ആഗ്രഹിച്ച അത്രയും ഭാരം കുറയ്ക്കാൻ പറ്റാത്ത രീതിയിലേക്ക് എത്തിക്കുന്നത്. ജീവിതശൈലിയിൽ ഉണ്ടാകുന്ന ഈ തെറ്റുകൾ അവഗണിക്കാൻ വളരെ എളുപ്പമാണ്. കൃത്യമായി കണ്ടെത്തി അത് പരിഹരിച്ചില്ലെങ്കിൽ പലപ്പോഴും അത് നെഗറ്റീവ് ഇഫക്റ്റുകളിലേക്ക് നയിക്കും. ശരീരഭാരം കുറയ്ക്കാൻ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ഭക്ഷണം കഴിക്കാതിരിക്കരുത്
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾ ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരാമാണ് ഭക്ഷണം കഴിക്കാതിരിക്കുന്നത് അല്ലെങ്കിൽ ആവശ്യമായ ഭക്ഷണം ഒഴിവാക്കുന്നത്. ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുമ്പോൾ ഒരാളുടെ ശരീരത്തിൽ കാര്യമായ മാറ്റം കണ്ടെത്താൻ സാധിക്കുമെങ്കിലും അത് ചെറിയ ഒരു സമയത്തേക്ക് മാത്രമായിരിക്കും. കുറഞ്ഞ ഭക്ഷണം മൂലം ശരീരഭാരം കുറയുന്നത് വളരെ അനാരോഗ്യകരവും ശരീരത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. വ്യക്തി സ്ഥിരമായി ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ ശരീരഭാരം പെട്ടെന്ന് കുതിച്ചുയരാനും ഇത് ഇടയാക്കും.
വ്യായാമം ഒഴിവാക്കുക
അമിതവണ്ണം കുറയ്ക്കുന്നതിൽ വ്യായാമത്തിനുള്ള പങ്ക് വളരെ വലുതാണ്. സാരമില്ല ഒരു ദിവസം അല്ലേ ഇന്ന് ജിമ്മിൽ പോകണ്ട എന്ന് വിചാരിച്ച് മടിക്കുന്നത് വളരെ വലിയ തെറ്റാണ്. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ കൃത്യമായി വ്യായാമം ചെയ്യാൻ മറക്കാതിരിക്കുക. ഒരു ദിവസം മടി കാണിച്ചാൽ ചിലപ്പോൾ അത് തുടർന്ന് പോകാൻ സാധ്യത വളരെ കൂടുതലാണ്. എല്ലാ ദിവസവും കൃത്യമായി വ്യായാമം ചെയ്യാനും ജിമ്മിൽ പോകാനും ശ്രമിക്കുക. ഒരു പ്രൊഫഷണലിൻ്റെ സഹായത്തോടെ വ്യായാമം ചെയ്യുന്നത് കൂടുതൽ ഗുണം ചെയ്യും.
നിരന്തരം കഴിക്കുക
നിരന്തരം ഭക്ഷണം കഴിക്കുന്നത് ഒരു തെറ്റായ ശീലമാണ്. ഇടയ്ക്ക് മാത്രം കഴിക്കുന്നത് കൊണ്ട് വണ്ണം കുറയ്ക്കാൻ കഴിയില്ല എന്ന് മനസിലാക്കണം. നമ്മുടെ ഇടയിൽ പലർക്കും അവരുടെ ശരീരപ്രകൃതിയും ആരോഗ്യസ്ഥിതിയും അവർ ഉപയോഗിക്കുന്ന മരുന്നുകളും കാരണം പതിവായി ഭക്ഷണം കഴിക്കേണ്ടതുണ്ട്. അവരുടെ ഭാരത്തിൽ മാറ്റം നിങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് അവരെ സഹായിക്കുന്നു എന്ന നിഗമനത്തിലെത്തരുത്; മറ്റ് നിരവധി കാരണങ്ങളുണ്ടാകാം. ഓരോ വ്യക്തികളിലും ഓരോ രീതിയിലായിരിക്കും ഇത് കാണപ്പെടുന്നത്.
അമിതമായ വ്യായാമം
പെട്ടെന്ന് വണ്ണം കുറയുമെന്ന് കരുതി അമിതമായി വ്യായാമം ചെയ്യുന്നത് മറ്റൊരു മണ്ടത്തരമാണ്. ശരീരത്തിന് ഉൾകൊള്ളാൻ കഴിയുന്ന അത്രയും വ്യായാമം മാത്രം ചെയ്യാൻ ശ്രമിക്കുക. വയസ്, ആരോഗ്യ സ്ഥിതി എന്നിവയെല്ലാം പരിഗണിച്ചാണ് വ്യായാമം തിരഞ്ഞെടുക്കേണ്ടത്. എന്നിരുന്നാലും, വ്യായാമത്തിന് ശേഷം നിങ്ങളുടെ ശരീരത്തിന് നല്ല വിശ്രമം ആവശ്യമാണ് എന്നതാണ് വസ്തുത. അടുത്ത വ്യായാമത്തിന് മുമ്പ് ശരീരത്തിന്റെ പേശികൾ ശരിയായി നന്നാക്കാൻ ഇത് സഹായിക്കുന്നു.
തെറ്റായ ഡയറ്റ്
ശരീരഭാരം കുറയ്ക്കുന്നത് എല്ലായ്പ്പോഴും ആരോഗ്യകരമായ രീതിയിലായിരിക്കണം. ഡയറ്റ് ട്രെൻഡ് പിന്തുടരുന്നതിനുപകരം, ശരീരഭാരം കുറയ്ക്കാനുള്ള യാത്ര ആരംഭിക്കുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. എല്ലാ ഡയറ്റുകളും നിങ്ങളുടെ ശരീരത്തെ പിന്തുണയ്ക്കണമെന്നില്ല. ഓരോരുത്തരുടെയും ദിനചര്യകളിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ പദ്ധതികൾക്കനുസൃതമായി പ്രവർത്തിച്ചേക്കില്ല. ശരീരഭാരം കുറയ്ക്കുന്നത് അധിക കിലോ കുറയ്ക്കുന്നതിനുള്ള ആരോഗ്യകരമായ ഒരു സമീപനമാണ്, അത് ചെയ്യുന്നതിനുള്ള ശരിയായ മാർഗം കണ്ടെത്തേണ്ടതും വളരെ പ്രധാനമാണ്.
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…