Spirituality

ശ്രീ പരമേശ്വരന്റെ തൃക്കണ്ണിനെ ഓര്‍മ്മിപ്പിക്കും ഈ ഇലകൾ; അറിയാം കൂവളവും അതിന്റെ ഔഷധ ഗുണങ്ങളെയും

ഭഗവൻ പരമശിവന് ഏറെ പ്രിയപ്പെട്ട വൃക്ഷമാണ് കൂവളം. കൂവളമാല ഭക്തർ ശിവന് ചാർത്തുന്നു. വീടിന്റെ തെക്കോ പടിഞ്ഞാറോ കൂവളം നടുന്നത് നല്ലതാണ്. എഗ്‌ളി മെര്‍മ്മലോസ് എന്നാണ് ശാസ്ത്രീയ നാമം

വീട്ടിൽ കൂവളം ഉണ്ടെങ്കിൽ അനവധി രോഗങ്ങൾക്കുള്ള പ്രതിവിധി ആണ്. സംസ്കൃതത്തിൽ കൂവളം ബില്വ എന്നാണ് അറിയപ്പെടുന്നത്. ബിലമെന്നാൽ പാപം. ശിവന്റെ മൂന്ന് കണ്ണുകൾ പോലെ മൂന്ന് ഇലകളാണിതിന്.

അതുപോലെ പാപത്തെ ഇല്ലാതാക്കുന്ന ബില്വ ശാരീരിക മാനസിക രോഗങ്ങൾ ഉണ്ടാക്കുന്ന കാരണങ്ങളെ വേരോടെ നശിപ്പിക്കും. കൂവളത്തിന്റ കായ ജ്യൂസ് കുടിക്കുന്നതും നല്ലതാണ്.

ലക്ഷ്മീഫല എന്ന പര്യായം കൂവളത്തിനുണ്ട്. ഐശ്വര്യ ദേവതയാണ് ലക്ഷ്മി. ഇത് അറിയുന്നവർ കൂവളം വീട്ടുമുറ്റത്ത് വച്ചുപിടിപ്പിക്കും.

കൂവളം വീട്ടു മുറ്റത്ത് ഉണ്ടെങ്കിൽ ദാരിദ്ര്യം വരില്ലത്രെ. ഏറെ ഔഷധ മൂല്യമുള്ള വൃക്ഷം കൂടിയാണ് കൂവളം. ബലമുള്ള മുള്ളുകള്‍ ഈ വൃക്ഷത്തിന്റെ പ്രത്യേകതയാണ് ദശമൂലങ്ങളിലൊന്നായ ഇത് ദശമൂലാരിഷ്ടം, വില്വാദിഗുളിക,വില്വാദി ലേഹ്യം, വില്വാദികഷായം എന്നിവയിലെ പ്രധാന ചേരുവയാണ്.

വാതത്തിനും, കഫത്തിനും, ഛര്‍ദ്ദിയ്ക്കും, അതിസാരത്തിനും കൂവളം അത്യുത്തമമാണ്. കൂവളത്തിന്റെ ഇല ചതച്ചെടുത്ത നീര് എണ്ണയില്‍ ചേര്‍ത്ത് കാച്ചി ചെവിയില്‍ ഒഴിച്ചാല്‍ ചെവിവേദന, പഴുപ്പ് എന്നിവ മാറി കിട്ടും.

മാത്രമല്ല ശ്വാസനാളത്തിന്റെയും ശ്വാസകോശത്തിന്റെയും പേശികള്‍ക്ക് അയവ് വരുത്തുന്നതിനാല്‍ കൂവള സത്ത് ആസ്മയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നുണ്ട്. എന്നും രാവിലെ വെറും വയറ്റില്‍ 7 കൂവളത്തില ചവച്ചരച്ച് കഴിക്കുന്നത് രക്തശുദ്ധിയ്ക്കും ഉദര സംബന്ധമായ അസുഖങ്ങള്‍ക്കും പ്രതിവിധിയാണ്.

ആയുര്‍വേദത്തില്‍ ഔഷധമായി കൂവളത്തിന്റെ ഇല, തൊലി, വേര്, മുതലായ ഭാഗങ്ങള്‍ ഉപയോഗിക്കുന്നു. പ്രമേഹത്തിന് കൂവളത്തിലയുടെ നീര് 12 മുതല്‍ 15 വരെ മില്ലി ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് ഫലപ്രദമാണെന്ന് പറയപ്പെടുന്നു.

കൂവള കായ്ക്കുള്ളിലെ ദ്രാവകം പശയുടെ നിര്‍മ്മാണത്തിനും വാര്‍ണിഷ് ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു. സിമന്റ് കൂട്ടുകള്‍ക്ക് ബലം നല്‍കുന്നതിനു ഈ ദ്രാവകം ഉത്തമമാണ്.

admin

Recent Posts

മുതലപ്പൊഴിയിലെ അപകടങ്ങൾ !ന്യൂനപക്ഷ കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചു

മുതലപ്പൊഴിയിലെ അപകടങ്ങളിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ ചെയർമാൻ അഡ്വ. എ.എ റഷീദിന്റെ നിർദ്ദേശ പ്രകാരം മത്സ്യബന്ധന…

5 hours ago

പ്രവാസികളെ വലച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് ! ഒമാനില്‍ നിന്നുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി

ഒമാനില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ് . ജൂണ്‍ ഒന്നിനും ഏഴിനും ഇടയിലുള്ള…

5 hours ago

മോദിയുടെ വിജയം ഉറപ്പിച്ചു ! ചിലരൊക്കെ വോട്ടിങ് യന്ത്രത്തെ പഴി പറഞ്ഞു തുടങ്ങി |OTTAPRADHAKSHINAM|

ഇന്ത്യ ഓടിച്ചു വിട്ട ബുദ്ധിജീവിക്ക് ഇപ്പോൾ ഉറക്കം കിട്ടുന്നില്ല ! മോദിയുടെ വിജയം പ്രവചിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും |MODI| #modi…

5 hours ago

മകളെ കേസില്‍ നിന്നൊഴിവാക്കാന്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ബ്ലാ-ക്ക്-മെ-യി-ലിം-ഗ് പദ്ധതി |

മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ദില്ലി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി ഇഡി പിടിയിലായ കവിത ഇപ്പോഴും ജാമ്യം കിട്ടാതെ…

5 hours ago

മകളെ കേസില്‍ നിന്നൊഴിവാക്കാന്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ബ്്ളാക്ക് മെയിലിംഗ് പദ്ധതി

മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി ഇഡി പിടിയിലായ കവിത ഇപ്പോഴും ജാമ്യം കിട്ടാതെ…

5 hours ago

വേനൽമഴയിൽ കഷ്ടത്തിലായി കെഎസ്ഇബി !സംസ്ഥാനത്തുടനീളം പോസ്റ്റുകളും ലൈനുകളും ട്രാൻസ്ഫോർമറുകളും തകർന്നു; നഷ്ടം 48 കോടിയിലേറെയെന്ന് പ്രാഥമിക കണക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് പെയ്തിറങ്ങിയ വേനൽമഴ കെഎസ്ഇബിക്ക് നൽകിയത് കനത്ത നഷ്ടത്തിന്റെ കണക്കുകൾ. കനത്ത മഴയിൽ സംസ്ഥാനത്തുടനീളം നിരവധി പോസ്റ്റുകളും…

6 hours ago