Featured

ഈ അഞ്ചു രാശിക്കാരെ അറിയാതെ പോലും നോവിക്കല്ലേ ചിലപ്പോൾ നിങ്ങളോട് ക്ഷമിച്ചേക്കാം, പക്ഷേ മരിക്കുംവരെ മറക്കില്ല | ASTRO NEWS

ദേഷ്യം വന്നാൽ വായിൽ തോന്നുന്നതൊക്കെ വിളിച്ചു പറയുന്നവരാണ് നമ്മളിൽ പലരും. ദേഷ്യത്തിന്റെ കെട്ടിറങ്ങുമ്പോൾ പറഞ്ഞതിലും വേഗത്തിൽ അതൊക്കെ മറക്കുകയും ചെയ്യും. എന്നാൽ ചില രാശിക്കാരുണ്ട്, ജീവിതത്തിലെ നല്ല കാര്യങ്ങൾക്കൊപ്പം മോശം കാര്യങ്ങളും മരണം വരെ ഓർത്തിരിക്കും. നിങ്ങൾ ചെയ്യുന്ന മോശം കാര്യങ്ങളുടെ പേരിൽ അവർ ചിലപ്പോൾ നിങ്ങളോട് ക്ഷമിച്ചേക്കാം, പക്ഷേ ഒരിക്കലും മറക്കില്ല. ആ അഞ്ചു രാശിക്കാരെ പരിചയപ്പെടാം.

  1. നിസ്സാരകാര്യങ്ങൾ പോലും ഓർത്തിരിക്കും വൃശ്ചികരാശിക്കാർ

വർഷങ്ങൾക്കു മുൻപ് നടന്ന, വളരെ നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങളെക്കുറിച്ച് വൃശ്ചികരാശിയിൽ പിറന്നവരോടു ചോദിച്ചു നോക്കൂ. ഇന്നലെ നടന്ന കാര്യങ്ങൾ പോലെ പുതുമ ചോരാതെ അവർ മറുപടി നൽകും. ഒരു തപ്പലും തടയലുമില്ലാതെ വിശദമായിത്തന്നെ അവർ ഓരോ കുഞ്ഞു കാര്യവും വിശദീകരിച്ചു തരും.

  1. ഇടവം രാശിക്കാർ– ഇവരുടെ ഗുഡ്ബുക്സിൽ ചെന്നുകയറാനായാൽ ജീവിതം ജിങ്കാലാല

നല്ലതോ ചീത്തയോ എന്ന വേർവ്യത്യാസമൊന്നും ഇവർക്കില്ല. ജീവിതത്തിൽ നടന്ന എല്ലാക്കാര്യങ്ങളും ഒരു സുന്ദര ചിത്രം പോലെ ഇടവം രാശിക്കാർക്ക് മണിമണിയായി ഓർത്തെടുക്കാനാകും. നിസ്സാര കാര്യങ്ങളോ ഗൗരവമുള്ള കാര്യങ്ങളോ ആകട്ടെ പഴയ കാര്യങ്ങളെക്കുറിച്ച് എന്തുചോദിച്ചാലും ഞൊടിയിട പോലും ആലോചിക്കാതെ അവർ ഉത്തരം നൽകും. ഓർമശക്തി കൂടുതലുള്ള രാശികളിൽ രണ്ടാമതായ ഇവരുടെ ഗുഡ്ബുക്കിൽ കയറിപ്പറ്റാൻ കഴിയുന്നതു തന്നെ ഒരു വലിയ കാര്യമാണ്.

  1. ഒറ്റുകൊടുത്തവരെ മറക്കില്ല കർക്കടക രാശിക്കാർ

പണ്ടേ ദുർബല, പോരാത്തതിന് ഗർഭിണിയും എന്നു പറഞ്ഞതുപോലെയാണ് കർക്കടക രാശിക്കാരുടെ സ്വഭാവം. സെൻസിറ്റീവ് സ്വഭാവത്തിന്റെ ആശാന്മാരാണിവർ. പോരാത്തതിന് മൂഡ് സ്വിങ്സും. എപ്പോഴും ജാഗരൂകരായിരിക്കുന്ന ഇവർ ഓർമകളുടെ ഒരു വലിയ ശേഖരം തന്നെ സൂക്ഷിക്കുന്നവരാണ്. എന്തൊക്കെ കാര്യങ്ങളാണ് ഓർമയിൽ സൂക്ഷിക്കേണ്ടത് എന്നതിനെപ്പറ്റി വ്യക്തമായ ധാരണയുണ്ടവർക്ക്. തന്നെ ഒറ്റു കൊടുത്തവരെയും ചതിച്ചവരെയും മരണം വരെ മറക്കില്ല.

  1. കന്നിരാശി, പെർഫക്‌ഷനിസം വിട്ടൊരു കളിയില്ല

എന്തുകാര്യം ചെയ്താലും അത് പെർഫെക്റ്റ് ആകണമെന്ന വാശിയുണ്ട് കന്നിരാശിക്കാർക്ക്. ഓർമ ശക്തിയുടെ കാര്യത്തിലും അവർ ഒട്ടും പിന്നിലല്ല. വ്യക്തമായ പദ്ധതികളോടെയും ആസൂത്രണത്തോടെയുമാണ് അവർ ജീവിതത്തിലെ ഓരോ ചുവടും മുന്നോട്ടു വയ്ക്കുക. കഴിഞ്ഞ കാലത്ത് സംഭവിച്ചു പോയ പ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായ ഓർമയുള്ളതിനാൽ മുന്നോട്ടുള്ള ജീവിതത്തിലെ ഓരോ കാര്യങ്ങളും വളരെ ശ്രദ്ധയോടെ മാത്രമേ അവർ ചെയ്യൂ.

  1. മകരം രാശിക്കാർ– കഠിനാധ്വാനം തന്നെ മുഖമുദ്ര

ഓർമശക്തിയിൽ കന്നിരാശിക്കൊപ്പമോ അതിനും ഒരുപടി മുകളിലോ ആണ് മകരം രാശിക്കാർ. ചെയ്യുന്ന ജോലിയിലും എത്തിക്സിലും അടിയുറച്ച വിശ്വാസമവർക്കുണ്ട്. അപാര ഓർമശക്തിയുള്ള ഇവർക്ക് എത്ര ബുദ്ധിമുട്ടുള്ള കാര്യങ്ങളും അനായാസം ഓർത്തെടുക്കാൻ സാധിക്കും. ജീവിത വിജയത്തിന് കുറുക്കു വഴികളില്ലെന്നും കഠിനാധ്വാനം കൊണ്ടു മാത്രമേ അതു സാധിക്കൂവെന്നും ഉറച്ചു വിശ്വസിക്കുന്നവരാണ് ഈ രാശിക്കാർ

B4 Admin

Recent Posts

സമുദ്രമധ്യത്തില്‍ ഞെട്ടിക്കുന്ന ഭീകരാക്രമണം. ധാന്യക്കപ്പലിനു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ക്യാപ്റ്റനടക്കം രണ്ടുപേര്‍ ദാരുണമായി കൊല്ലപ്പെട്ടു. ഇന്ത്യന്‍ പൗരന്മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കായി തിരച്ചില്‍ ശക്തം

ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…

2 hours ago

മുത്തുവേല്‍ പാണ്ഡ്യന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. മോഹന്‍ലാലും സുരാജ് വെഞ്ഞാറമൂടും നിറഞ്ഞാടുന്ന തീപാറുന്ന ആക്ഷന്‍ വിസ്‌ഫോടനവുമായി ‘ജയിലര്‍ 2’ പവര്‍ പാക്ക്ഡ് ട്രെയിലര്‍ പുറത്ത്. ഒക്ടോബര്‍ 15-ന് തിയറ്ററുകളില്‍ വന്‍ മാമാങ്കത്തിന് കളമൊരുങ്ങി

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…

2 hours ago

കോ-പൈലറ്റ് ക്യാപ്റ്റനെ ആക്‌സ് ഉപയോഗിച്ച് ആക്രമിച്ച ഫ്‌ലൈ ദുബായ് സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് മറ്റൊരു വിമാനത്തില്‍ കൂടി അടിയന്തരാവസ്ഥ. ലണ്ടന്‍-ചിക്കാഗോ ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ 28,000 അടി താഴ്ന്നു

ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…

3 hours ago

108 ആംബുലന്‍സുകളില്‍ ആന്റിവെനം ലഭ്യമെന്ന പ്രചാരണം വ്യാജം. കര്‍ശന നടപടിയെന്ന് അധികൃതര്‍

തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…

3 hours ago

ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം

ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…

7 hours ago

മാനേജര്‍ ജോലി ആഗ്രഹിച്ചെത്തിയ യുവതി ചെന്നുപെട്ടത് നരകയാതനയിലേക്ക്. കളമശേരിയില്‍ ലഹരിനല്‍കി തടങ്കലില്‍ വെച്ച് മാറിമാറി പീഡിപ്പിച്ചത് ഒരു സ്ത്രീയടക്കമുള്ള സംഘം

കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…

13 hours ago