തന്റെ അവസാന മത്സരത്തിനു ശേഷം സാനിയ മിർസ
ദുബായ് : തന്റെ വിരമിക്കൽ ടൂർണമെന്റായ ദുബായ് ഓപ്പൺ ടെന്നിസിൽ ആദ്യ മത്സരത്തിൽത്തന്നെ തോൽവി രുചിച്ച് സാനിയ മിർസയും പങ്കാളി യുഎസിന്റെ മാസിസൺ കീസും പുറത്തായി. വനിതാ ഡബിൾസിൽ റഷ്യൻ സഖ്യമായ വെറോണിക്ക കുഡെർമെറ്റോവ– ല്യുഡ്മില സാംസോനോവയോടാണ് സാനിയയും കീസും നേരിട്ടുള്ള സെറ്റുകൾക്കു പരാജയപ്പെട്ടത് . സ്കോർ 6–4, 6–0.
ദുബായ് ഓപ്പണ്‍ തന്റെ കരിയറിലെ അവസാന ടൂര്‍ണമെന്റായിരിക്കുമെന്ന് താരം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഈ തോൽവിയോടെ 20 വർഷം നീണ്ട സാനിയയുടെ സംഭവബഹുലമായ ടെന്നിസ് കരിയറിനും അവസാനമായി. റഷ്യൻ സഖ്യത്തിനെതിരെ മികച്ച പോരാട്ടം പുറത്തെടുക്കാൻ കഴിയാതെയാണ് താരം തോൽവി സമ്മതിച്ചത്.
ആദ്യ സെറ്റിൽ 4–4 എന്ന നിലയിൽ നിന്നാണ് റഷ്യൻ സഖ്യം 6–4ന് സെറ്റ് നേടിയത്. എന്നാൽ രണ്ടാം സെറ്റിൽ ഒന്ന് പൊരുതി നോക്കുവാനുള്ള അവസരം പോലും നൽകാതെ ഏകപക്ഷീയമായാണ് റഷ്യൻ വനിതാ താരങ്ങൾ പിടിച്ചെടുത്തത്. റഷ്യൻ താരങ്ങളിൽ 25 വയസ്സുകാരിയായ വെറോണിക്ക സിംഗിൾസിൽ ലോക 11–ാം നമ്പരും ഡബിൾസിൽ അഞ്ചാം നമ്പർ താരവുമാണ്. ല്യുഡ്മില ഡബിൾസിൽ ലോക 13–ാം നമ്പര്‍ താരമാണ്.
2003 ൽ പ്രൊഫഷനൽ ടെന്നിസിൽ അരങ്ങേറിയ സാനിയ മിർസ ആറു ഗ്രാൻഡ് സ്ലാം നേടിയാണു കരിയർ അവസാനിപ്പിക്കുന്നത്. സ്വിസ് ഇതിഹാസം മാർട്ടിന ഹിംഗിസിനൊപ്പം മൂന്നൂ വട്ടം വനിതാ ഡബിൾസ് കിരീടങ്ങൾ സാനിയ സ്വന്തമാക്കി. മിക്സഡ് ഡബിൾസിൽ മഹേഷ് ഭൂപതിക്കൊപ്പം 2009 ഓസ്ട്രേലിയൻ ഓപ്പണും 2012 ൽ ഫ്രഞ്ച് ഓപ്പണും വിജയിച്ചു. ബ്രൂണോ സോറസിനൊപ്പം യുഎസ് ഓപ്പണും താരം നേടി .
മലയാളികളുടെ സ്വീകരണമുറികളിൽ പാട്ടിലൂടെയും അവതരണത്തിലൂടെയും ഒട്ടേറെ വിശേഷങ്ങൾ നിറച്ച പ്രമുഖ ഗായിക റിമി ടോമി തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന്…
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്തിക്കൊണ്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്…
കട്ടേറിയ പോരാട്ടങ്ങൾ കണ്ട ക്രിക്കറ്റ് അങ്കണത്തിൽ ചിരവൈരികളായ പാകിസ്ഥാനെ കരണംമറിച്ചുകൊണ്ട് ഇന്ത്യൻ അണ്ടർ-19 ടീം ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി…
ആഗോള ശാസ്ത്ര-സാങ്കേതിക ഭൂപടത്തിൽ അഭിമാനകരമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഭാരതീയ ഗവേഷകർ, മനുഷ്യന്റെ ശ്വാസത്തിലെ ജൈവ അടയാളങ്ങൾ (biomarkers)…
കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്സി) നടത്തിയ വെറ്ററിനറി ഡോക്ടർമാരുടെ നിയമന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 585…
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ നിയമപരമായി ജുവനൈൽ അഥവാ നിയമവുമായി സംഘർഷത്തിലാകുന്ന കുട്ടികളായി പരിഗണിക്കുന്ന പ്രായപരിധി 18ൽ നിന്ന് 16 ആക്കി…