kerala-lottery-result
ലോട്ടറി ടിക്കറ്റ് വില 30 രൂപയിൽ നിന്ന് 40 രൂപയായി വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഇനി എല്ലാ ടിക്കറ്റിനും 40 രൂപയായിരിക്കും. ജി.എസ്. ടി പ്രാബല്യത്തിൽ വരുന്ന മാർച്ച് ഒന്നിന് തന്നെ ഇതും നിലവിൽ വരും. ലോട്ടറിയുടെ ജി.എസ്.ടി 12 ശതമാനത്തിൽ നിന്ന് 28ശതമാനമായി ഉയർത്തിയതിനെ തുടർന്നാണ് ടിക്കറ്റ് വില കൂട്ടുന്നത്.ജി.എസ്. ടി വർദ്ധന വിജ്ഞാപനമായി വന്നാലേ ഇതിന്റെ ഉത്തരവും ഇറക്കുകയുള്ളൂ. ജി.എസ്. ടി കൂട്ടുമ്പോൾ ഏജന്റ് കമ്മിഷൻ കുറയാതിരിക്കാനാണ് ടിക്കറ്റ് വില കൂട്ടുന്നത്. ഇതോടെ ഏജന്റമാർക്ക് ഒരു ടിക്കറ്റിന് ഒരു രൂപയോളം കമ്മിഷൻ വർദ്ധിക്കും.അതേസമയം സമ്മാനങ്ങളും വർദ്ധിക്കും. ടിക്കറ്റ് വില്പനയിൽ നിന്ന് സർക്കാരിന് ലഭിക്കുന്ന കമ്മിഷൻ 13 ശതമാനത്തിൽ നിന്ന് 6.8 ശതമായി കുറയും. സംസ്ഥാന സർക്കാരിന് ലഭിക്കുന്ന ജി.എസ്. ടി 6 ശതമാനത്തിൽ നിന്ന് 14 ശതമാനമായി കൂടും.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…