Kerala

പ്രണയക്കെണി!;സമൂഹമാധ്യമം വഴി പരിചയപെട്ട പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ കാറിൽ കടത്താൻ ശ്രമം;3 പേർ അറസ്റ്റിൽ

ഇടുക്കി:കമ്പംമെട്ടില്‍ സമൂഹമാധ്യമം വഴി പരിചയപെട്ട പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച മൂന്ന് യുവാക്കള്‍ പിടിയിൽ.കുഴിത്തൊളു സ്വദേശിയായ, മംഗലത്ത് നിഷിന്‍, കുഴികണ്ടം, പറമ്പില്‍ അഖില്‍, അപ്പാപ്പിക്കടന മറ്റത്തില്‍ നോയല്‍ എന്നിവരാണ് അറസ്റ്റിലായത്.

സ്‌കൂളില്‍ എത്തിയ വിദ്യാർത്ഥിനിയെ ചിലര്‍ കാറില്‍ കയറ്റി കൊണ്ടുപോകുന്നത് ശ്രദ്ധയില്‍ പെട്ട മറ്റ് വിദ്യാർത്ഥികള്‍ അദ്ധ്യാപകരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസിനെ അറിയിച്ചു. പോലീസ് അന്വേഷണത്തിലാണ് യുവാക്കളുടെ തട്ടിക്കൊണ്ടുപോകൽ ശ്രമം പിടിയിലായത്.

വിവിധ ബാച്ചുകളായി തിരിഞ്ഞാണ് കമ്പംമെട്ട് പോലീസ് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ പ്രതികളിലൊരാളുടെ ഫോണ്‍, പോലീസ് ട്രയ്‌സ് ചെയ്യുകയും കട്ടപ്പനയ്ക്ക സമീപം ലൊക്കേഷന്‍ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് കട്ടപ്പനയ്ക്ക് സമീപം ഇരട്ടയാറില്‍ നിന്നും ഇവരെ പിടികൂടി. പ്രതികളിലൊരാള്‍, ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് പിന്നീട് പെണ്‍കുട്ടിയുമായി പ്രണയത്തിലാകുകയായിരുന്നു. കുട്ടിയുമായി എറണാകുളത്തേയ്ക്ക് കടക്കാനായിരുന്നു യുവാക്കളുടെ പദ്ധതി. പോസ്‌കോ നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

anaswara baburaj

Recent Posts

വികസനത്തോടൊപ്പം ചേരാൻ പാക് അധീന കശ്മീരിൽ ഉടൻ പ്രക്ഷോഭം

തടഞ്ഞാൽ കനത്ത തിരിച്ചടി നേരിടേണ്ടിവരും, പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ്

26 mins ago

മോദി സർക്കാരിന്റെ ക്ഷേമ പദ്ധതികൾക്ക് പിന്തുണ! ദില്ലിയിലെ 800ലേറെ സിഖ് വിശ്വാസികൾ ബിജെപിയിലേക്ക്

ദില്ലി : നരേന്ദ്രമോദി സർക്കാരിന്റെ ക്ഷേമ പദ്ധതികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ദില്ലിയിൽ 800 ഓളം സിഖ് വിശ്വാസികൾ ബിജെപിയിലേക്ക്. സിഖ്…

29 mins ago

വീണ്ടും വോട്ടെടുപ്പ് !കർണാടകയിൽ സംഘർഷമുണ്ടായ ബൂത്തിൽ റീപോളിംഗ് നടത്തും

കർണാടകയിൽ സംഘർഷമുണ്ടായ സ്ഥലത്ത് റീപോളിംഗ് നടത്തും. ചാമരാജനഗർ മണ്ഡലത്തിലെ ഇണ്ടിഗനട്ടയിലെ ബൂത്തിലാണ് മറ്റന്നാൾ വീണ്ടും വോട്ടെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മിഷൻ…

1 hour ago

സിബിഐ റെയ്‌ഡ്‌ നീണ്ടത് ആറ് മണിക്കൂറുകൾ ! പിടിച്ചെടുത്തത് വൻ ആയുധശേഖരം

ബങ്കറുകളും ടണലുകളും ഉണ്ടെന്ന് മൊഴി ! സന്ദേശ്ഖലി അന്വേഷണം പുതിയ തലങ്ങളിലേക്ക്

1 hour ago

കോൺഗ്രസിന്റെ കള്ളം കൈയ്യോടെ പൊളിച്ചടുക്കി ബിജെപി

മോദിയുടെ വിമർശനം ശരി തന്നെ ; കോൺഗ്രസ് പരിഗണന നൽകിയിരുന്നത് മുസ്ലിങ്ങൾക്ക് ; വീഡിയോ കാണാം...

3 hours ago

അരവിന്ദ് കെജ്‌രിവാൾ പൂർണ ആരോഗ്യവാൻ ! മറ്റ് ചികിത്സകളുടെ ആവശ്യമില്ല ; ആം ആദ്മി പാർട്ടിയുടെ കള്ളപ്രചാരണം പൊളിച്ചടുക്കി മെഡിക്കൽ ബോർഡ് റിപ്പോർട്ട് പുറത്ത്

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പൂർണ ആരോഗ്യവാനാണെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട്. പ്രമേഹമുള്ളതിനാൽ ഇൻസുലിനും പതിവായി കഴിക്കുന്ന മറ്റ് മരുന്നുകളും…

3 hours ago