Kerala

വയനാട്ടിൽ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസ്;പോലീസുകാരന് മൂൻകൂർ ജാമ്യം

ദില്ലി:വയനാട്ടിൽ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസിൽ പോലീസുകാരന് മൂൻകൂർ ജാമ്യം. മീനങ്ങാടി പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സുനിൽ ജോസഫിനാണ് സുപ്രീംകോടതി മൂൻകൂർ ജാമ്യം അനുവദിച്ചത്.

നേരത്തെ ജില്ലാ കോടതിയിലും ഹൈക്കോടതിയിലും സുനിൽ ജോസഫ് മുൻ‌കൂർ ജാമ്യഹര്‍ജി സമര്‍പ്പിച്ചിരുന്നെങ്കിലും കോടതി അത് തള്ളിയിരുന്നു. സംഭവം നടന്ന് ഒരു വർഷത്തോളം കഴിഞ്ഞാണ് പരാതി നൽകിയതെന്നും വിവാഹ വാഗ്ദാനം നൽകിയല്ല ഇരുവരും തമ്മിൽ ബന്ധം പുലർത്തിയതെന്നും സുനിൽ ജോസഫിൻ്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു.

അന്വേഷണവുമായി സഹകരിക്കണം എന്നതടക്കമുള്ള നിബന്ധനകളോടെയാണ് സുപ്രീംകോടതി സുനിൽ ജോസഫിന് മൂൻകൂർ ജാമ്യം നൽകിയത്. അപേക്ഷയിൽ സംസ്ഥാനത്തിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഹർജിയിൽ അന്തിമതീർപ്പ് ഉണ്ടാകുന്നത് വരെ മറ്റു നടപടികൾ പാടില്ലെന്നും ജസ്റ്റിസുമാരായ ബി ആർ ഗവായ്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു. അഭിഭാഷകനായ കെ.പി. ടോംസാണ് ഹർജിക്കാരാനായി സുപ്രീം കോടതിയിൽ ഹാജരായത്.

anaswara baburaj

Recent Posts

ലക്ഷദ്വീപിലേയ്ക്ക് മോദിയുടെ സമ്മാനം- പരാളി സ്പീഡ് ബോട്ട് ; യാത്രാ സമയം 5 മണിക്കൂര്‍ കുറയും

ലക്ഷദ്വീപിലേയ്ക്കുള്ളയാത്രാ സമയം അഞ്ചുമണിക്കൂറിലേറെ വെട്ടിക്കുറയ്ക്കുന്ന പുതിയ യാത്രാ കപ്പല്‍ സര്‍വ്വീസ് തുടങ്ങി . പരാളി എന്നു പേരുള്ള ഈ അതിവേഗ…

17 mins ago

ബിജെപി ശക്തികേന്ദ്രങ്ങളിൽ കനത്ത പോളിംഗ് ! മൂന്നാം ഘട്ടത്തിൽ ആവേശം

വോട്ട് ചെയ്യാൻ തെരുവിലിറങ്ങി മോദിയും അമിത്ഷായും ! നവഭാരതത്തിലെ രാമ ലക്ഷമണന്മാരെന്ന് സോഷ്യൽ മീഡിയ I NARENDRA MODI

1 hour ago

രാമക്ഷേത്രം സന്ദർശിച്ച തന്നെ കോൺഗ്രസ് നേതൃത്വം അവഗണിച്ചു

ചില നേതാക്കളുടെ പെരുമാറ്റത്തെ കുറിച്ച് പരാതി പറഞ്ഞാൽ ദേശീയ നേതൃത്വത്തിന് മൗനം I CONGRESS

1 hour ago

സുധാകരന്റെ സമ്മര്‍ദ്ദം ഫലം കണ്ടു; അദ്ധ്യക്ഷ പദവി തിരികെ നല്‍കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം; നാളെ ചുമതലയേല്‍ക്കും !

കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് കെ.സുധാകരൻ തിരികെയെത്തും. സുധാകരന് പദവി കൈമാറാൻ ഹൈക്കമാൻഡ് നിർദേശം നൽകിയതോടെ നാളെ അദ്ദേഹം അദ്ധ്യക്ഷനായി വീണ്ടും…

1 hour ago

ഐസിയു പീഡനക്കേസ്; ഡോ. പ്രീതിക്കെതിരെ അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് ഉത്തരവ്

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ മൊഴി രേഖപ്പെടുത്തിയ ഡോ. പ്രീതിക്കെതിരെ അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് ഉത്തരവ്. ഉത്തര…

2 hours ago