തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി . പവർ എക്സ്ചേഞ്ച് മാർക്കറ്റിലെ വൈദ്യുതി ലഭ്യത കുറവാണ് നിയന്ത്രണം ഏർപ്പെടുത്തുന്ന തീരുമാനത്തിലേക്ക് കെഎസ്ഇബിയെ എത്തിച്ചത് . രാത്രി 7 മുതൽ 11 വരെ ആയിരിക്കും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുക.
വൈദ്യുത ഉപഭോഗം ഉയർന്ന നിലയിൽ നിൽക്കുന്ന പീക്ക് സമയത്ത് ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ വലിയ വർദ്ധനവാണ് വന്നിട്ടുള്ളതെന്നും പവർ എക്സ്ചേഞ്ച് മാർക്കറ്റിലെ വൈദ്യുതി ലഭ്യത കുറവ് സംസ്ഥാനത്തെ വൈദ്യുതി വിതരണത്തിൽ പ്രതിസന്ധി ഉണ്ടാക്കുന്നുവെന്നുമാണ് കെഎസ്ഇബി പറയുന്നത്.

