Kerala

മഹാരാഷ്ട്ര മുതല്‍ വടക്കന്‍ കേരളം വരെ ന്യൂനമ‍ര്‍ദ്ദപാത്തി; അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യത

ദില്ലി: മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ ന്യുനമര്‍ദ്ദപാത്തി നിലനില്‍ക്കുന്നതിനാല്‍ മഹാരാഷ്ട്ര, ഗോവ, ക‍ര്‍ണാടക, വടക്കന്‍ കേരളം എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മേഖലയില്‍ കനത്ത മഴ തുടരുന്നു. ഇനിയുള്ള ദിവസങ്ങളിലും ശക്തമായ മഴ തുടര്‍ന്നേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം.

തീരമേഖലയിലെ ന്യൂനമര്‍ദ്ദ പാത്തി കൂടാതെ ആന്ധ്രാ – ഒഡിഷ തീരത്തിനു മുകളിലായി ചക്രവാതചുഴിയും നിലനിൽക്കുകയാണ്. ഇതിന്റെ ഫലമായി കാലവര്‍ഷക്കാറ്റ് വരും ദിവസങ്ങളിലും ശക്തമായി തുടരാനും സാധ്യതയുണ്ട്. കേരളത്തില്‍ ഞായറാഴ്ച വരെ വ്യാപകമായ മഴ തുടരും എന്നാണ് പ്രവചനം. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത.

admin

Recent Posts

കെജ്‌രിവാളേ, ആ കസേര കണ്ട് പനിക്കേണ്ട! ചുട്ട മറുപടിയുമായി അമിത് ഷാ | amit shah

കെജ്‌രിവാളേ, ആ കസേര കണ്ട് പനിക്കേണ്ട! ചുട്ട മറുപടിയുമായി അമിത് ഷാ | amit shah

32 mins ago

പ്രധാനമന്ത്രി ഇന്ന് പശ്ചിമ ബംഗാളിൽ! ഒരു മാസത്തിനിടെ ഇത് രണ്ടാം തവണ;നോർത്ത് 24 പർഗാനാസ് ജില്ലയും സന്ദർശിക്കും

ദില്ലി : പ്രധാനമന്ത്രി ഇന്ന് പശ്ചിമ ബംഗാൾ സന്ദർശിക്കും. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് അദ്ദേഹം പശ്ചിമ ബംഗാൾ സന്ദർശിക്കുന്നത്.…

3 hours ago