India

എൽപിജി കണക്ഷൻ റദ്ദാക്കും! ഗ്യാസ് പൈപ്പ്‌ലൈൻ സൗകര്യമുള്ളവർ നിർബന്ധമായും മാറണമെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് പൈപ്പിലൂടെയുള്ള പാചകവാതക വിതരണം വേഗത്തിലാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഗ്യാസ് പൈപ്പ്‌ലൈൻ സൗകര്യം ലഭ്യമായ പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും പിഎൻജി കണക്ഷനിലേക്ക് മാറണമെന്നാണ് പുതിയ ഉത്തരവ്. ഈ നിർദ്ദേശം പാലിക്കാത്തവരുടെ നിലവിലുള്ള എൽപിജി സിലിണ്ടർ കണക്ഷനുകൾ റദ്ദാക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൈപ്പ്‌ലൈൻ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ തടയാൻ ഇനി മുതൽ ഹൗസിംഗ് സൊസൈറ്റികൾക്കോ റെസിഡൻസ് വെൽഫെയർ അസോസിയേഷനുകൾക്കോ അധികാരമുണ്ടാവില്ലെന്നും ഇതിൽ സർക്കാർ കർശനമായി ഇടപെടുമെന്നും അധികൃതർ വ്യക്തമാക്കി.

നിലവിലെ ആഗോള യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പിഎൻജി വിതരണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ സർക്കാർ നീക്കം നടത്തുന്നത്. രാജ്യത്തെ എൽപിജി ആവശ്യകതയുടെ 90 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിലവിൽ നിറവേറ്റുന്നത്. യുദ്ധം നീണ്ടുപോയാൽ ഇറക്കുമതി തടസ്സപ്പെടാൻ സാധ്യതയുള്ളതിനാലാണ് പ്രകൃതിവാതകത്തിലേക്ക് മാറാൻ ജനങ്ങളോട് ആവശ്യപ്പെടുന്നത്. പുതിയ സാഹചര്യത്തിൽ ഇതിനോടകം 2.25 ലക്ഷം പേരാണ് പുതുതായി പിഎൻജി കണക്ഷൻ എടുത്തത്. അതേസമയം എൽപിജി ഉൽപ്പാദനം രാജ്യത്ത് പൂർണ്ണതോതിൽ നടക്കുന്നുണ്ടെന്നും വ്യാജപ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും സർക്കാർ അറിയിച്ചു.

രാജ്യത്ത് ഇനി 10 ദിവസത്തേക്കുള്ള ക്രൂഡ് ഓയിൽ മാത്രമേ ബാക്കിയുള്ളൂ എന്ന വിവരാകാശ രേഖകൾ പുറത്തുവന്നതോടെ ജനങ്ങൾക്കിടയിൽ വലിയ ആശങ്ക പടർന്നിരുന്നു. എന്നാൽ ആവശ്യത്തിന് ഇന്ധനം സംഭരിച്ചിട്ടുണ്ടെന്നും പെട്രോൾ പമ്പുകളിൽ അനാവശ്യ തിരക്ക് കൂട്ടി പരിഭ്രാന്തി സൃഷ്ടിക്കേണ്ടതില്ലെന്നും പെട്രോളിയം സെക്രട്ടറി സുജാത ശർമ്മ വ്യക്തമാക്കി. നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി റഷ്യയിൽ നിന്ന് 6 കോടി ബാരൽ ക്രൂഡ് ഓയിൽ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചതായും അവർ അറിയിച്ചു. വിതരണ ശൃംഖല സുരക്ഷിതമാണെന്നും ഇന്ധനക്ഷാമം ഉണ്ടാകില്ലെന്നും സർക്കാർ ജനങ്ങൾക്ക് ഉറപ്പുനൽകുന്നു.

B4 Admin

Recent Posts

ഓടുന്ന ബസില്‍ കോളേജ് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറി. കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ രോഷം പുകയുന്നു

സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…

1 hour ago

ഭരണത്തലവനായി കാല്‍ നൂറ്റാണ്ട്. ദില്ലി ശ്രീ വിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ച് പ്രധാനമന്ത്രി മോദി

ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…

2 hours ago

സംസ്ഥാനത്ത് ഇനി വൈദ്യുതി പ്രതിസന്ധി പഴങ്കഥ. എന്‍ടിപിസിയുമായി ചരിത്ര കരാറിന് കേരളം, കായംകുളത്ത് വന്‍ പദ്ധതി

തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…

3 hours ago

ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം. ഗുജറാത്ത് മുഖ്യമന്ത്രിയില്‍ നിന്ന് രാജ്യത്തിന്റെ നായകനിലേക്ക്. പൊതുസേവനത്തിലെ 25 വര്‍ഷത്തെ പ്രയാണം ഓര്‍ത്തെടുത്ത് പ്രധാനമന്ത്രി

ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…

3 hours ago

എ.ടി.എം. കവര്‍ച്ചയിലും ബാച്ചിലര്‍ ബിരുദം. ഹരിയാനയില്‍ രഹസ്യ ട്രെയിനിങ് സെന്റര്‍. സി.സി.ടി.വി കണ്ണുവെട്ടിച്ച് യന്ത്രങ്ങള്‍ പൊളിക്കാന്‍ പ്രത്യേക പരിശീലനം

ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…

4 hours ago

അല്‍ അഖ്‌സയിലെ അതിക്രമവും തിരിച്ചടിയും. ഒക്ടോബര്‍ 7 ഇസ്രായേല്‍-ഹമാസ് യുദ്ധത്തിലേക്ക് വഴിമാറിയത് എങ്ങനെ?

2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…

5 hours ago