ദില്ലി: സ്ബ്സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന്റെ വിലയില്‍ വന്‍ കുറവുവരുത്തി കേന്ദ്ര സര്‍ക്കാര്‍. സബ്സിഡിയില്ലാത്ത സിലിണ്ടറിന്റെ വിലയില്‍ 100.50 രൂപയുടെ കുറവാണ് ഉണ്ടാകുക.
ആഗോള വിപണിയില്‍ വില കുറഞ്ഞതാണ് ആഭ്യന്തര വിപണിയിലും വിലകുറച്ചതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പറഞ്ഞു.
ഇതുപ്രകാരം ദില്ലിയില്‍ സിലിണ്ടറിന്റെ വില 637 രൂപയായി. നേരത്തെ 737.50 രൂപയായിരുന്നു വില. സബ്സിഡിയുള്ള പാചക വാതകത്തിന്റെ വില സിലിണ്ടറിന് 494.35 രൂപയാണ്.

