വൈപ്പിന്‍: പുതുവൈപ്പില്‍ നാട്ടുകാരുടെ സന്ധിയില്ലാ സമരത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷെന്റ എല്‍.പി.ജി സംഭരണി പദ്ധതിയുടെ നിര്‍മാണം വന്‍ പൊലീസ് സന്നാഹത്തോട പുനരാരംഭിച്ചു. പ്രക്ഷോഭം കണക്കിലെടുത്ത് തിങ്കളാഴ്ച പുലര്‍ച്ച ഒരു മണിയോടെ കലക്ടര്‍ എളങ്കുന്നപ്പുഴയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഐ ജിയുടെയും കൊച്ചി സിറ്റി പൊലീസ് കമീഷണറുടെയും നേതൃത്വത്തില്‍ വനിത പൊലീസ് അടക്കം അഞ്ഞൂറോളം പൊലീസുകാരാണ് എത്തിയത്. നിര്‍മാണം ആരംഭിക്കാന്‍ യന്ത്രങ്ങളും തൊഴിലാളികളും രാത്രിതന്നെ സ്ഥലത്തെത്തി. എക്സ്കവേറ്റര്‍ ഉപയോഗിച്ചുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
പൊലീസ് സമരസമിതിയുടെ പന്തല്‍ പൊളിച്ചുനീക്കി. എളങ്കുന്നപ്പുഴ പഞ്ചായത്തിലെ 19ാം വാര്‍ഡ് ഒഴിച്ച് 13 മുതല്‍ 23 വരെ വാര്‍ഡുകളിലും കോര്‍പറേഷന്റെ ഒന്നാം ഡിവിഷനില്‍പെട്ട ഫോര്‍ട്ട് വൈപ്പിന്‍ മേഖലയിലുമാണ് നിരോധനാജ്ഞ. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കൊച്ചി കോര്‍പറേഷന്‍ ഒന്നാംഡിവിഷനിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
45 ശതമാനത്തോളം തീര്‍ന്ന പദ്ധതിക്കെതിരെ നടത്തുന്ന സമരം അനാവശ്യമാണെന്നാണ് അധികൃതര്‍ പറയുന്നത്. പദ്ധതിക്ക് എല്ലാവിധ അനുമതിയും കോടതിവിധിയും ലഭിച്ച സാഹചര്യത്തിലാണ് നിര്‍മാണം പുനരാരംഭിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കി.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…