ശ്രീനഗർ: ജമ്മുകശ്മീരിന് ഇനി പുതിയ സൈനിക മേധാവി. ചിനാർ കോറിന്റെ പുതിയ മേധാവിയായി ലഫ്.ജനറൽ അമർദീപ് സിംഗ് ഔജാല ചുമതലയേറ്റു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇനി കശ്മീരിലെ ഭരണം മുന്നോട്ടുപോകുക.
തുടർന്ന് സ്ഥാനം ഒഴിഞ്ഞ ലെഫ്.ജനറല്‍ ദേവേന്ദ്ര പ്രതാപ് പാണ്ഡെ, സേനാ പാരമ്പര്യമനുസരിച്ച് ജനറല്‍ ഓഫീസര്‍ കമാന്റിംഗ് എന്ന ഔദ്യോഗിക പദവി ഔജാലയ്ക്ക് കൈമാറി. അതേസമയം, ജമ്മുകശ്മീർ അതിർത്തിയിലേയും മുഴുവൻ താഴ്വരയുടേയും ചുമതല വഹിക്കുന്ന സേനാ വിഭാഗമാണ് ചിനാർ കോർ. സ്ഥാനം ഒഴിഞ്ഞ പാണ്ഡെ ഇനി മധ്യപ്രദേശിലെ കരസേനാ യുദ്ധപരിശീലന കോളേജ് മേധാവിയായി ചുമതലയേല്‍ക്കും.
1987ൽ രജപുത്താന റൈഫിളിൽ സൈനിക സേവനം ആരംഭിച്ച ഔജാല മൂന്ന് തവണ വിവിധ ദൗത്യങ്ങളുടെ ഭാഗമായി ജമ്മുകശ്മീരിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏറെ പ്രശസ്തമായ 268 ഇന്‍ഫെന്ററി ബറ്റാലിയനേയും, 28 ഇന്‍ഫെന്ററി ഡിവിഷനേയും യാഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നയിച്ച പരിചയമാണ് അമര്‍ദീപിനുള്ളത്.

