തിരുവനന്തപുരം: യു.ഡി.എഫിന്റെ സെക്രട്ടേറിയറ്റ് വളയല്‍ പ്രതിഷേധത്തിനിടെ മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീര്‍ എം.എൽ.എ വേദിയിൽ കുഴഞ്ഞുവീണു. വേദിയില്‍ പ്രസംഗിക്കുന്നതിനിടെയാണ് എം.കെ. മുനീര്‍ എം.എൽ.എ കുഴഞ്ഞുവീണത്. ഉടൻതന്നെ വേദിയിലുണ്ടായിരുന്ന നേതാക്കൾ എം.കെ. മുനീറിനെ താങ്ങിയെടുത്ത് കസേരയിൽ ഇരുത്തി.
സി.പി. ജോണ്‍ പ്രസംഗിച്ചതിന് പിന്നാലെയാണ് എം.കെ. മുനീര്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റത്. മൈക്കിനു മുന്നിൽ ഒന്ന് രണ്ടു വാക്കുകള്‍ പറഞ്ഞതിനു പിന്നാലെ എം.കെ. മുനീര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോകേണ്ടതില്ലെന്ന് എം.കെ. മുനീര്‍ പറഞ്ഞതിനെ തുടര്‍ന്ന് വേദിയിലെ കസേരയിലേക്ക് മാറ്റിയിരുത്തി. തുടർന്ന് അല്പസമയത്തിനു ശേഷം എം.കെ. മുനീര്‍ തിരിച്ചെത്തി വീണ്ടും പ്രസംഗം തുടരുകയും ചെയ്തു.
പഞ്ഞി മിഠായിയിലെ റോഡമിൻ ബി കാൻസറിന് കാരണമാകുന്നതെങ്ങനെ ? ഡോ. മിനി മേരി പ്രകാശ് പറയുന്നത് കേൾക്കാം
തിരുവനന്തപുരം: ജെസ്ന തിരോധാന കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്. ജസ്നയുടെ പിതാവിൻ്റെ ഹര്‍ജിയില്‍ തിരുവനന്തപുരം സിജെഎം കോടതിയാണ് ഉത്തരവിട്ടത്. പിതാവ് നല്കിയ…
ദില്ലി : മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ വിവാദ പ്രസ്താവയ്ക്കെതിരെ പ്രതിഷേധം ശക്തം. കോൺഗ്രസിന്റെ നിലപാടാണ് മണിശങ്കർ അയ്യരിലൂടെ…
ഭാരതവും യൂറോപ്യൻ യൂണിയനുമായുള്ള പരസ്പര ബന്ധത്തെ പ്രശംസിച്ചുകൊണ്ട് യൂറോപ്യൻ യൂണിയൻ പ്രതിനിധി ഹെർവ് ഡെൽഫിൻ. യൂറോപ്പ് വളരെയധികം പ്രാധാന്യം കൽപ്പിക്കുന്ന…
തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തുന്നതിൽ വൻ പ്രതിഷേധം. ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിക്കുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനമുണ്ടായെങ്കിലും…
നയതന്ത്രത്തിലൂടെ ഇറാന്റെ മനസ് മാറ്റി ഇന്ത്യക്കാരേ മോചിപ്പിച്ച് കേന്ദ്ര സർക്കാർ! |india