India

അതിർത്തി ശാന്തം: ഒരു ഭീഷണിയും വിലപ്പോവില്ല, ചൈന പ്രകോപനമുണ്ടാക്കിയാൽ തിരിച്ചടിക്കാൻ സൈന്യം സുസജ്ജമെന്ന് സൈനിക മേധാവി

ലഡാക്ക്: ഇന്ത്യ-ചൈന അതിർത്തി ശാന്തമെന്ന് കരസേനാ മേധാവി എം എം നവരനെ (Manoj Mukund Naravane). കിഴക്കൻ ലഡാക്കിലെ സുരക്ഷ വിലയിരുത്തിയതിന്​ ശേഷമാണ്​ സൈനിക മേധാവിയുടെ പ്രസ്​താവന. ഏത്​ ഭീഷണി നേരിടാനും സൈന്യം തയാറാണെന്ന്​ അദ്ദേഹം പറഞ്ഞു. എന്നാൽ ചൈന പ്രകോപനമുണ്ടാക്കിയാൽ സൈന്യം തിരിച്ചടിക്കും. ലഡാക്കിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും പഴുതടച്ച സുരക്ഷാ സംവിധാനമാണ് അതിർത്തിയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട്​ ദിവസത്തെ സന്ദർശനത്തിനായാണ് സൈനിക മേധാവി​ ലഡാക്കിലെത്തിലെത്തിയത്​. ആഗസ്റ്റ്​ ആദ്യവാരത്തിൽ ഇരു രാജ്യങ്ങളും സൈന്യത്തെ പിൻവലിച്ചതിന്​ ശേഷം ഇതാദ്യമായാണ്​ സൈനിക മേധാവി ലഡാക്കിൽ സന്ദർശനം നടത്തുന്നത്​.

അതേസമയം അതിർത്തിയിലെ ചൈനയുടെ സേനാ വിന്യാസത്തിൽ ആശങ്കയുണ്ടെന്ന് കരസേനാ മേധാവി ചൂണ്ടിക്കാട്ടി. എന്നാൽ അതിർത്തിയിൽ നിന്ന് പിന്മാറാൻ തയാറല്ലെന്ന് ചൈന വ്യക്തമാക്കിയിരുന്നു. മുന്നേറ്റ മേഖലകളിൽ കൂടുതൽ ട്രൂപ്പ് ഷെൽട്ടറുകൾ സ്ഥാപിക്കുകയാണ് ചൈന. എട്ടോളം മുന്നേറ്റ മേഖലകളിലെങ്കിലും നിർമ്മാണം ഇതിനകം നടന്നതായി രഹസ്യാന്വേഷണ എജൻസികൾ വ്യക്തമാക്കുന്നു.
ഒരു വർഷത്തിലേറെയായി സംഘർഷം തുടരുന്ന കിഴക്കൻ ലഡാക്കിലെ ഗോഗ്ര പോസ്റ്റിൽ നിന്നും ഇന്ത്യയും ചൈനയും സൈന്യങ്ങളെ ഓഗസ്റ്റിൽ പൂർണ്ണമായും പിൻവലിച്ചിരുന്നു.

പ്രധാന സംഘർഷ മേഖലകളിൽ ഒന്നായ പട്രോളിംഗ് പോയിന്റ് 17, അഥവാ ഗോഗ്ര പോസ്റ്റിൽ നിന്നും ഇരു രാജ്യങ്ങളും സൈന്യത്തെ പിൻവലിച്ചു. താൽക്കാലിക നിർമ്മിതികളും ടെൻഡുകളും ഇരു സൈന്യങ്ങളും പൊളിച്ചുനീക്കിയെന്നു പരസ്പരം ഉറപ്പുവരുത്തിയിരുന്നു. 2020 മെയ് മുതൽ മുഖാമുഖം നിന്നിരുന്ന സേനകൾ, സ്ഥിരം താവളങ്ങളിലേക്ക് പിന്മാറിയിരുന്നു. ഓഗസ്റ്റ് 4, 5 എന്നീ ദിവസങ്ങളിലായാണ് സേനാ പിൻമാറ്റം പൂർത്തിയാക്കിയത്.

admin

Recent Posts

“ഒരു ഗുണ്ടയെ രക്ഷിക്കാൻ എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നു !”-ദില്ലി മന്ത്രി അതിഷിക്ക് ചുട്ടമറുപടിയുമായി സ്വാതി മലിവാൾ; ആപ്പിൽ പൊട്ടിത്തെറി !

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മർദ്ദിച്ചുവെന്ന പരാതി ബിജെപി ഗൂഢാലോചനയെന്ന ദില്ലി മന്ത്രി അതിഷിയുടെ ആരോപണത്തിൽ…

5 hours ago

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ മോദി കാവി വൽക്കരിക്കുന്നു എന്ന് കണ്ടുപിടിത്തം!|OTTAPRADAKSHINAM

പൊലിഞ്ഞുപോയ പഴങ്കഥ പൊക്കിക്കൊണ്ട് വന്ന് ഏഷ്യാനെറ്റ്‌! കാവി വൽക്കരണത്തിന്റെ യദാർത്ഥ കഥയിതാ #india #cricket #asianet #bjp

5 hours ago

കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു ! കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ് !

തിരുവനന്തപുരം : കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ്…

6 hours ago

രണ്ടു രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലുള്ള ചർച്ചയിൽ കേരളം വിഷയമായതെങ്ങനെ?| RP THOUGHTS

ഇസ്രായേലിനെ തെറിവിളിച്ച് ഹമാസിനെ പൂജിച്ച് നടക്കുന്ന മലയാളികൾ ഇത് കാണണം! തീ-വ്ര-വാ-ദി-കൾ സമാഹരിച്ച പണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളിതാ! #israel #india…

6 hours ago

കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം ! വിദ്യാർത്ഥിയെ കാണാതായി ; മഴ സാധ്യത കണക്കിലെടുത്ത് നീലഗിരി ജില്ലയിലേക്കുള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം

തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ വിദ്യാർത്ഥിയെ കാണാതായി. തിരുനെൽവേലി സ്വദേശി അശ്വിനെയാണ് (17) കാണാതായത്. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും…

7 hours ago