ദില്ലി: കാര്ഷിക നിയമങ്ങളില് ചര്ച്ചയ്ക്ക് തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തര്ക്കമുള്ള വിഷയങ്ങളില് ചര്ച്ചയാകാം. പുതിയ കാര്ഷിക നിയമത്തില് എവിടെയാണ് ഭേദഗതി വേണ്ടതെന്ന് ആരും ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും പ്രധാനമന്ത്രി ഓപ്പണ് മാഗസിന് നല്കിയ അഭിമുഖത്തില് പറഞ്ഞു.
പുതിയ കാർഷിക നിയമം വന്ന അന്നു മുതൽ സർക്കാർ നയം വ്യക്തമാക്കിയതാണ്. എല്ലായിപ്പോഴും ചർച്ചയ്ക്ക് വാതിലുകൾ തുറന്നിട്ടിരുന്നു. എന്നാൽ പ്രതിപക്ഷം അനാവശ്യമായി വിവാദമുണ്ടാക്കി കർഷകരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കർഷകസമരം അനിശ്ചിതമായി തുടരുന്നതാണ് പ്രതിപക്ഷത്തിന് താത്പര്യമെന്നും വിഷയത്തിൽ അനാവശ്യമായി തെറ്റിദ്ധാരണ പരത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം വാക്സീന് എന്താണെന്ന് ചിന്തിക്കാന് പറ്റാത്ത സാഹചര്യത്തിലാണ് രാജ്യത്ത് വാക്സീനേഷന് ഗവേഷണവും ഉത്പാദനവും തുടങ്ങിയതെന്ന് പ്രധാനമന്ത്രി അഭിമുഖത്തില് പറയുന്നു. എന്നാൽ വാക്സീനേഷനിൽ ഇന്ത്യ നേടിയ കീർത്തി കെടുത്താൻ ബോധപൂർവ്വമായ ശ്രമങ്ങളുണ്ടായെന്നും അന്താരാഷ്ട്ര തലത്തിൽ പോലും ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുണ്ടായെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഡിസംബര് അവസാനത്തോടെ വാക്സിനേഷന് പൂര്ത്തിയാക്കാമെന്നാണ് കരുതുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്ത്തു.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…