Friday, December 19, 2025

ബാഗേജ് വിട്ടുകിട്ടാന്‍ ഇടപെട്ടു; കസ്റ്റംസിനെ ഇതിനായി വിളിച്ചിരുന്നു; സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളിലും പങ്കുണ്ട്; എല്ലാം സമ്മതിച്ച് ശിവശങ്കര്‍

കൊച്ചി: നയതന്ത്ര ബാഗേജ് വഴിയെത്തിയ സ്വര്‍ണം പിടികൂടിയ ഘട്ടത്തില്‍ അത് വിട്ടുകിട്ടുന്നതിന് വേണ്ടി കസ്റ്റംസിലെ ഉന്നതോദ്യോഗസ്ഥനെ വിളിച്ചുവെന്ന് ശിവശങ്കര്‍. ഒക്ടോബര്‍ പതിനഞ്ചിന് നടന്ന ചോദ്യം ചെയ്യലില്‍ ഇക്കാര്യം ശിവസങ്കര്‍ സമ്മതിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ അറസ്റ്റ് മെമ്മോയില്‍ പറയുന്നു.

സ്വപ്‌നയുടെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്നതിനും ശിവശങ്കറിന് പങ്കുളളതായി ഇ.ഡി. വ്യക്തമാക്കിയിരുന്നു. അതിനാല്‍ തന്നെ ഇടപാടില്‍ ശിവശങ്കറിന് നിര്‍ണായക പങ്കുളളതായി സംശയിക്കുന്നുവെന്നും ഇ.ഡി. അറിയിച്ചു. സ്വര്‍ണക്കടത്തില്‍ എം ശിവശങ്കറിന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നതാണ് ഇവയെല്ലാം.

Related Articles

Latest Articles