Cinema

മരിച്ചെന്ന് വ്യാജവാർത്ത: ‘എനിക്ക് അവസരം നഷ്ടപ്പെടുന്നു, വയറ്റത്തടിക്കുന്നതിന് തുല്യം’; മാലാ പാർവതി

സമൂഹ മാധ്യമത്തിൽ മാത്രം വ്യാജ വാർത്തകളിലൂടെ ‘മരിക്കേണ്ടിവരുന്ന’ സെലിബ്രിറ്റികളുടെ എണ്ണം വർധിക്കുകയാണ്. അവസാനം താൻ മരിച്ചില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അവർക്ക് രം​ഗത്തുവരേണ്ടതായി വരും. ഇപ്പോൾ മാലാ പാർവതിയാണ് വ്യാജ വാർത്തയ്ക്ക് ഇരയായിരിക്കുന്നത്.

ചില ഓൺലൈൻ സൈറ്റുകളിൽ മരിച്ചെന്ന തരത്തിൽ വാർത്ത വന്നതാണ് താരത്തിന് തലവേദനയാകുന്നത്. ഇങ്ങനെയുള്ള വാർത്തകൾ കാരണം അന്യ ഭാഷകളിൽ നിന്നുള്ളവർ താൻ മരിച്ചു എന്നുള്ള വാർത്ത വിശ്വസിച്ചിരിക്കുകയാണെന്നും അതിനാൽ തനിക്ക് അവസരങ്ങൾ നഷ്ടപ്പെടുകയാണെന്നും വ്യക്തമാക്കി.

നിരവധി ഓൺലൈൻ സൈറ്റുകളിലാണ് മാലാ പാർവതി മരിച്ചതായി വാർത്തകൾ വന്നിരിക്കുന്നത്. ഇതോടെ ഇതിന്റെ സ്ക്രീൻ ഷോട്ട് ഹൈദരാബാദിൽ നിന്നുള്ള കാസ്റ്റിങ് ഏജന്റാണ് താരത്തിന് അയച്ചുകൊടുത്തത്. ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ വരുന്നത് അവരെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കുകയാണെന്നും താരം കുറിക്കുന്നു.

നടിയുടെ വാക്കുകൾ ഇങ്ങനെ…

മരിച്ചിട്ടില്ല എന്ന് പറയേണ്ടി വരുന്നത് ഒരു ഗതികേടാണോ തമാശയാണോന്നറിയില്ല.
പക്ഷേ, വർക്ക് നഷ്ടപ്പെടാൻ ഇടയാക്കുന്നത് വയറ്റത്തടിക്കുന്നതിന് തുല്യമാ. വാട്ട്സപ്പിൽ പ്രൊഫൈൽ പിക് മാറിയത് കൊണ്ടാണ്, ഈ കാസ്റ്റിംഗ് ചെയ്യുന്ന പെൺകുട്ടി എന്നെ വിളിച്ചത്. രണ്ട് പരസ്യത്തിൻ്റെ ഓഡിഷൻ മിസ്സായി!

B4 Admin

Share
Published by
B4 Admin
Tags: kerala

Recent Posts

ദേശീയ തലത്തിൽ വീണ്ടും എൻഡിഎ തരംഗം: നന്ദിഗ്രാമിലും അസമിലും ബിജെപിക്ക് ചരിത്ര മുന്നേറ്റം

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…

11 hours ago

ഒക്ടോബര്‍ 10ലെ ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് അനുമതിയില്ല. ഒത്തുചേരലുകള്‍ നിയമവിരുദ്ധം, പങ്കെടുത്താല്‍ ദീര്‍ഘകാലം നിയമനടപടി നേരിടേണ്ടിവരും. സിജെപിക്ക് ദില്ലി പൊലീസ് ഡിസിപിയുടെ ശക്തമായ മുന്നറിയിപ്പ്

ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…

1 day ago

വോട്ട് മോഷണം ആരോപണങ്ങള്‍ക്ക് തെളിവെവിടെ. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ 42 മുന്‍ ജഡ്ജിമാര്‍. ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…

1 day ago

ജാഗ്രത പാലിക്കുക, വീടുകള്‍ക്കുള്ളില്‍ തന്നെ തുടരുക. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…

1 day ago

യുപിയില്‍ ടാങ്കര്‍ മറിഞ്ഞ് 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍. അപകടസാധ്യത വകവെക്കാതെ ഡീസല്‍ സംഭരിക്കാന്‍ ബക്കറ്റുകളുമായി നാട്ടുകാരുടെ പരക്കംപാച്ചില്‍

ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…

1 day ago

ചൂതാട്ടത്തിന് പണം കണ്ടെത്താന്‍ 14 വിവാഹങ്ങള്‍. ഒടുവില്‍ യുഎസ് യുവതിക്ക് തടവും കോടികളുടെ പിഴയും

തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…

1 day ago