Monday, December 22, 2025

ബംഗളുരു സ്ഫോടനക്കേസിൽ പിടികിട്ടാനുള്ള കൊടുംഭീകരരുമായി മദനിക്ക് ബന്ധം

ദില്ലി: ബാംഗ്ലൂർ സ്‌ഫോടനക്കേസ് പ്രതി അബ്ദുൾനാസർ മദനിയെ ജാമ്യവ്യവസ്ഥകളിൽ ഇളവ് നൽകി കേരളത്തിലേയ്ക്ക് വിട്ടയക്കാനാകില്ലെന്ന് കർണ്ണാടക ഭീകരവിരുദ്ധ സെൽ സുപ്രീംകോടതിയിൽ. രാജ്യത്തിന്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ഭീഷണിയായ കേസിലെ പ്രധാന പ്രതിയാണ് മദനി. ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിച്ചാല്‍ മദനി ഒളിവില്‍ പോകാന്‍ സാധ്യതയുണ്ട്. കേസില്‍ ഇനിയും പിടികിട്ടാനുള്ള ആറ് പ്രതികള്‍ മദനിയുമായി ബന്ധപ്പെടുകയും വിവരങ്ങള്‍ ശേഖരിക്കുകയും സാക്ഷികളെ ഭീഷണിപ്പെടുത്തുകയും ചെയ്യാൻ സാധ്യതയുണ്ടെന്നും കര്‍ണാടക ഭീകരവിരുദ്ധ സെല്‍ സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. കര്‍ണാടക ഭീകരവിരുദ്ധ സെല്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ ഡോ. സുമീത് ആണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ചെയ്തത്.

Related Articles

Latest Articles