Attappadi Honey Marriage Case
പാലക്കാട്: അട്ടപ്പാടി ദളിത്കൊലക്കേസിൻ്റെ വിചാരണയ്ക്കിടെ കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. കേസിലെ 29-ാം സാക്ഷി സുനിൽ കുമാറിനെതിരെ നടപടി വേണമെന്ന ഹര്‍ജി പരിഗണിക്കുമ്പോഴാണ് അസാധാരണ സംഭവങ്ങൾ കോടതിയിൽ നടന്നത്. സുനിൽ കുമാർ ഉൾപ്പെട്ട ആനവായൂരിലും പൊന്നിയമ്മാൾ ഗുരുകുലത്തിലേയും സിസിടിവി ദൃശ്യങ്ങൾ പ്രദർശിപ്പിക്കാൻ സുനിലിൻ്റെ വക്കീൽ ഇന്ന് കോടതിയിൽ അനുമതി തേടിയിരുന്നു.
അനുമതി കിട്ടിയതോടെ ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് കോടതിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കൈമാറി. പൊലീസ് ഉദ്യോഗസ്ഥൻ ഇത് ലാപ്പ്ടോപ്പിലേക്ക് കോപ്പി ചെയ്ത ശേഷം ആണ് ദൃശ്യങ്ങൾ പ്രദര്‍ശിപ്പിക്കാൻ ശ്രമിച്ചത്. ഇത് സുനിലിൻ്റെ വക്കീൽ ചോദ്യം ചെയ്തു.
തുർന്ന് കോടതി പൊലീസുകാരനെ ശാസിക്കുകയും ലാപ്പ് ടോപ്പ് പിടിച്ചെടുക്കുകയും ചെയ്തു. ഇനി മുതൽ ഐടി സെല്ലിൽ നിന്നും ആളെ എത്തിച്ച ശേഷം മാത്രം ദൃശ്യങ്ങൾ പ്രദര്‍ശിപ്പിച്ചാൽ മതിയെന്നും കോടതി നിർദ്ദേശിച്ചു. സുനിലിന് എതിരെ നടപടി വേണമെന്ന ഹര്‍ജി ഒക്ടോബര്‍ മൂന്നിലേക്ക് മാറ്റി.
സ്വന്തം ദൃശ്യം കോടതിയിൽ പ്രദര്‍ശിപ്പിച്ചപ്പോൾ നിഷേധിച്ച 36-ാം സാക്ഷി അബ്ദുൾ ലത്തീഫിനോട് ഇന്ന് പാസ്പോര്‍ട്ട്, ഫോട്ടോ എന്നിവ സഹിതം കോടതിയിൽ ഹാജരാവാൻ നിര്‍ദേശിച്ചിരുന്നു. സാക്ഷി രാവിലെ കോടതിയിൽ എത്തിയെങ്കിലും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹര്‍ജി നാളത്തേക്ക് മാറ്റി. പ്രതികളുടെ ജാമ്യാപേക്ഷയും കോടതി നാളെ പരിഗണിക്കും.
പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…