India

സുപ്രധാന പ്രഖ്യാപനവുമായി മധ്യപ്രദേശ് സർക്കാർ; ആദിവാസികൾക്ക് ഇനി റേഷൻ വീട്ടുപടിക്കൽ; നവംബർ ഒന്ന് മുതൽ തുടക്കം കുറിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ

ഭോപാൽ: സുപ്രധാന പ്രഖ്യാപനവുമായി മധ്യപ്രദേശ് സർക്കാർ. സംസ്ഥാനത്തെ ആദിവാസികൾക്ക് റേഷൻ സാധനങ്ങൾ വീട്ടുപടിക്കൽ എത്തിച്ചു നൽകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പ്രഖ്യാപിച്ചിരിക്കുകയാണ്.

നവംബർ ഒന്ന് മുതൽ സംസ്ഥാനത്തെ 89 ആദിവാസി ബ്ലോക്കുകളിൽ പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത ആദിവാസി നേതാക്കളെ ആദരിക്കാൻ ജബൽപ്പുരിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ശിവരാജ് സിംഗ് ഈ പ്രഖ്യാപനം നടത്തിയത്.

‘ജോലി തടസ്സപ്പെടുത്തി ഇനി മുതൽ ആദിവാസികൾ റേഷൻ കടകളിൽ പോകേണ്ടതില്ല. പദ്ധതിയുടെ നടത്തിപ്പിനായി ആദിവാസികളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ സർക്കാർ വാടകയ്ക്കെടുക്കും‘ എന്ന് ആദ്ദേഹം പറഞ്ഞു.

മാത്രമല്ല ആദിവാസികൾക്ക് ക്ഷേമ പദ്ധതികൾ നടപ്പിലാക്കിയത് ബിജെപി സർക്കാരുകൾ മാത്രമാണെന്നും ചൗഹാൻ വ്യക്തമാക്കി. ആദിവാസികൾക്ക് വേണ്ടി പ്രത്യേക മന്ത്രാലയം രൂപീകരിച്ചത് വാജ്പേയി സർക്കാരിന്റെ കാലത്താണെന്നും കോൺഗ്രസ് ആദിവാസികൾക്കായി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചടങ്ങിൽ പങ്കെടുത്തിരുന്നു.

admin

Recent Posts

ഇതാണ് മോദി വേറെ ലെവൽ ആണെന്ന് പറയുന്നത് !ദൃശ്യം കാണാം

മറ്റു നേതാക്കളിൽ നിന്നും പ്രധാനമന്ത്രി വ്യത്യസ്ഥനാകാനുള്ള കാരണം ഇതാണ് ; ദൃശ്യം കാണാം

20 mins ago

ബോംബ് വച്ച് തകർക്കും ! ആശുപത്രികൾക്ക് പിന്നാലെ രാജ്യത്തെ 13 വിമാനത്താവളങ്ങൾ തകർക്കുമെന്ന് ഇ-മെയിൽ സന്ദേശം ; ഭീഷണി വ്യാജമെന്ന് സിഐഎസ്എഫ്

ആശുപത്രികൾക്ക് പിന്നാലെ രാജ്യത്തെ 13 വിമാനത്താവളങ്ങൾ തകർക്കുമെന്ന് ഇ-മെയിൽ സന്ദേശം. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനാണ് 13 വിമാനത്താവളങ്ങൾ തകർക്കുമെന്ന…

37 mins ago

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം ; രണ്ട് മൽസ്യത്തൊഴിലാളികൾ മരിച്ചു

മലപ്പുറം : പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് രണ്ടു പേർ മരിച്ചു. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം,…

40 mins ago

എ.കെ.ബാലന്റെ മുൻ അസി. പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റിൽ ; കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ ; കേസെടുത്ത് പോലീസ്

തിരുവനന്തപുരം : മുൻമന്ത്രി എ.കെ.ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ മൃതദേഹം കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. പട്ടം പൊട്ടക്കുഴി തേക്കുംമൂട് പിആർഎ…

57 mins ago

നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന് ; 10 സംസ്ഥാനങ്ങളിലെ 96 മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിലേക്ക് ; വോട്ടെടുപ്പ് ആരംഭിച്ചു

ദില്ലി : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്. പത്ത് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയുമായി 96 ലോക്സഭാ മണ്ഡലങ്ങളിലെയും…

1 hour ago

തിരുപ്പതിയിൽ വളരുന്ന ബിജെപി, അപ്രസക്തമാകുന്ന കോൺ​ഗ്രസ് !

നാലാം സ്ഥാനത്തായിരുന്ന ബിജെപി അഞ്ച് വർഷം കൊണ്ട് പ്രതിപക്ഷമായി ; ഇത്തവണ തിരുപ്പതി ബിജെപിക്ക് തന്നെ !

1 hour ago