Kerala

പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് അപകടം ; രണ്ട് മൽസ്യത്തൊഴിലാളികൾ മരിച്ചു

മലപ്പുറം : പൊന്നാനിയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ച് രണ്ടു പേർ മരിച്ചു. സ്രാങ്ക് അഴീക്കൽ സ്വദേശി അബ്ദുൽസലാം, ജീവനക്കാരനായ ഗഫൂർ എന്നിവരാണ് മരിച്ചത്. കപ്പലിടിച്ചതിനെ തുടർന്ന് ബോട്ട് രണ്ടായി പിളർന്ന് കടലിൽ മുങ്ങുകയായിരുന്നു.

അഴീക്കൽ സ്വദേശി മരക്കാട്ട് നൈനാറിന്റെ ഉടമസ്ഥതയിലുള്ള ‘ഇസ്‌ലാഹി’ എന്ന ബോട്ടാണ് ഇന്ന് പുലർച്ചെ അപകടത്തിൽപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന ആറുപേരിൽ നാലുപേരെ കപ്പൽ ജീവനക്കാർ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ, രണ്ടുപേരെ കാണാതാവുകയായിരുന്നു. തുടർന്ന് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഇരുവരുടേയും മൃതദേഹം കണ്ടെത്തുകയായിരുന്നു.

പൊന്നാനിയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് അപകടമുണ്ടാകുന്നത്. അപകടമുണ്ടാക്കുന്ന വിധം തീരത്തോടു ചേർന്നാണ് കപ്പൽ സഞ്ചരിച്ചിരുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കവരത്തിയിൽ നിന്ന് ബേപ്പൂരിലേക്ക് പോയ ചരക്ക് കപ്പലിടിച്ചാണ് അപകടമുണ്ടായത് എന്നാണ് ലഭ്യമാകുന്ന വിവരം.

anaswara baburaj

Recent Posts

വിദേശത്തു നിന്ന് തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ ഇടപെടുണ്ടായെന്ന് ചാറ്റ് ജിപിടി സ്ഥിരീകരണം

ഭീഷണി സാങ്കല്‍പ്പികമല്ല.അടിയന്തരസാഹചര്യമായാണ് ഇത് കാണുന്നത്. ഇന്ത്യന്‍ തെരഞ്ഞെടുപ്പു പ്രചരണത്തില്‍ ഇടപെടാന്‍ ചാറ്റ് ജിപിടിയുടെ ഏഐ ടൂളുകള്‍ വിദേശ കമ്പനികള്‍ ഉപയോഗപ്പെടുത്തിയതായി…

6 hours ago

വെഞ്ഞാറമൂട്ടിലെ വീട്ടമ്മയുടെ ദുരൂഹ മരണം !കോടതി നിർദേശ പ്രകാരം മൃതദേഹം പുറത്തെടുത്ത് പരിശോധിച്ച് ക്രൈംബ്രാഞ്ച്

തിരുവനന്തപുരം : വീട്ടമ്മയുടെ ദുരൂഹ മരണത്തിൽ മൃതദേഹം കുഴിമാടത്തിൽനിന്ന് പുറത്തെടുത്ത് ക്രൈംബ്രാഞ്ച് പരിശോധന ആരംഭിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് ഗണപതിപുരം അമ്പാടി…

6 hours ago

മോദിയെ മുട്ടുകുത്തിച്ച ഒരാളുണ്ടെങ്കിൽ അത് രാഹുൽ അല്ല അഖിലേഷാണ്

സുരേഷ് ഗോപിയെപ്പോലെ പരാജയപ്പെട്ട മണ്ഡലത്തിൽ തുടർന്നും പ്രവർത്തിക്കാൻ ബിജെപി സ്ഥാനാർത്ഥികൾ #loksabhaelection2024 #bjp #primeministernarendramodi #akhileshyadav #rahulgandhi

7 hours ago

തമ്മിലടിക്കുന്ന പ്രതിപക്ഷത്തെ മോദിയ്ക്ക് എതിരേ ഒന്നിപ്പിച്ച ശക്തി ആരാണ് |PM MODI|

ലോക്സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞു, ഫലവും പ്രഖ്യാപിച്ചു. ഭരണകക്ഷിയ്ക്ക് ഏറെ സന്തോഷിക്കാവുന്ന അന്തിമഫലമല്ല ലഭിച്ചതെങ്കിലും തുടര്‍ഭരണം ഉറപ്പായിട്ടുണ്ട്. ഇവിടെ ശ്രദ്ധേയമാകുന്നത് അതുവരെ…

7 hours ago

അയോദ്ധ്യ ക്ഷേത്രമുള്‍പ്പെട്ട ഫൈസാബാദില്‍ ബിജെപി സ്ഥാനാര്‍ത്ഥി തോറ്റത് എന്തുകൊണ്ട് ?

അയോധ്യയില്‍ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദില്‍ സമാജ്വാദി പാര്‍ട്ടിയുടെ അവധേഷ് പ്രസാദ് 54,500 വോട്ടുകള്‍ക്ക് ബിജെപിയുടെ ലല്ലു സിംഗിനെ പരാജയപ്പെടുത്തി.…

7 hours ago

പേരാമ്പ്രയിലെ അനു കൊലക്കേസ് !അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു ; മുഖ്യപ്രതി മുജീബ് റഹ്മാന്റെ ഭാര്യ കേസിൽ രണ്ടാം പ്രതി

കോഴിക്കോട്: പേരാമ്പ്രയിലെ അനു കൊലക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. 5000 പേജുള്ള കുറ്റപത്രമാണ് പേരാമ്പ്ര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്…

8 hours ago