ആശുപത്രികൾക്ക് പിന്നാലെ രാജ്യത്തെ 13 വിമാനത്താവളങ്ങൾ തകർക്കുമെന്ന് ഇ-മെയിൽ സന്ദേശം. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിനാണ് 13 വിമാനത്താവളങ്ങൾ തകർക്കുമെന്ന ഭീഷണി സന്ദേശം ലഭിച്ചത്. സിഐഎസ്എഫ് ഓഫീസിൽ ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് തിരച്ചിൽ ആരംഭിച്ചെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല.
ലഖ്നൗവിലെ ചൗധരി ചരൺ സിംഗ് ഇൻ്റർനാഷണൽ എയർപോർട്ട്, ഭോപ്പാൽ, പട്ന, ജമ്മു, ജയ്പൂർ തുടങ്ങിയ വിമാനത്താവളങ്ങൾക്ക് നേരെയാണ് ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3.05 നാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് സിസിഎസ്എഐ എയർപോർട്ടിലെ സുരക്ഷാ സംഘം മുഴുവൻ വിമാനത്താവളത്തിലും സമഗ്രമായ പരിശോധന നടത്തി. അതേസമയം, തെരച്ചിലിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താത്തതിനാൽ ഭീഷണി വ്യാജമാണെന്ന് സിഐഎസ്എഫ് വ്യക്തമാക്കി. പരിശോധനയ്ക്കും സ്ക്രീനിംഗിനും പുറമെ, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും സിഐഎസ്എഫ് കൂട്ടിച്ചേർത്തു.
ദില്ലി ഇന്ദിരാഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിനും പത്തിലധികം ആശുപത്രികൾക്കും ഇന്നലെ പുലർച്ചെ ഇ-മെയിൽ വഴി ബോംബ് ഭീഷണിയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് 13 വിമാനത്താവളങ്ങൾ തകർക്കുമെന്ന ഇ-മെയിൽ സന്ദേശം ലഭിക്കുന്നത്. അതേസമയം, ഈ മാസം ആദ്യം ദില്ലിയിലെ നൂറോളം സ്കൂളുകൾക്കും നോയിഡയിലെ രണ്ട് സ്കൂളുകൾക്കും, ലഖ്നൗവിലെ ഒരു സ്കൂളിനും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…